മുംബൈ : പ്രശ്‌സ്ത അഭിനേതാവ് ജാവേദ് ഖാൻ അംരോഹി അന്തരിച്ചു. ലഗാനിൽ അദ്ദേഹത്തോടൊപ്പം അഭിനയിച്ച നടൻ അഖിലേന്ദ്ര മിശ്രയാണ് വിവരം ഔദ്യോഗികമായി പങ്കുവച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടർന്ന് അദ്ദേഹം ചികിത്സയിലായിരുന്നു. ശ്വാസകോശം തകരാറിലായതിനെത്തുടർന്നായിരുന്നു അന്ത്യം. കൂടുംബത്തോടൊപ്പം മുംബൈയിലായിരുന്നു താമസം.
വൺസ് അപ്പോൺ എ ടൈം ഇൻ മുംബൈ, ഷാരൂഖ് ഖാന്റെ ചക് ദേ ഇന്ത്യ, അമീർ ഖാന്റെ ലഗാൻ, അംദസ് അപ്‌നാ അപ്‌ന എന്നീ സിനിമകളിലൂടെയാണ് അദ്ദേഹം പ്രശസ്തനാവുന്നത്. അഖിലേന്ദ്ര മിശ്രയും അദ്ദേഹവും ഒരുമിച്ചാണ് സിനിമയിലേക്ക് ചുവടു വയ്‌ക്കുന്നത്. സിനിമ ജീവിതം ആരംഭിച്ചത് മുതൽ ഇരുവരും ഉറ്റ സുഹൃത്തുക്കളായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷന്റെ ഭാഗമായിരുന്നു ജാവേദ് അംരോഹി. അദ്ദേഹം അവസാനമായി പങ്കെടുത്തതും ഐപിടിഎയുടെ ഫെസ്റ്റിവലിലായിരുന്നു.
Comments