ബെംഗളൂരു: എയ്റോ സ്പേയ്സ് മേഖലയിൽ ലോകത്ത് ഒന്നാം സ്ഥാനത്തേക്ക് കർണ്ണാടകയുടെ കുതിച്ചുചാട്ടമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. എറോ സ്പേയ്സിൽ ലണ്ടനും സിംഗപൂരിനും ശേഷം കർണ്ണാടകയാണെന്നും അതിനുള്ള എല്ലാ യോഗ്യതയും
കർണ്ണാടകയ്ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 എയ്റോ ഇന്ത്യ ഷോയിൽ നടത്തിയ വിരുന്നിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
14-ാം തവണയാണ് കർണ്ണാടക ഈ ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. എയർഷോയ്ക്ക് മറ്റൊരു സംസ്ഥാനവും ഇത്രയും തവണ നേതൃത്ത്വം വഹിച്ചിട്ടില്ല. വിപുലമായ രീതിയിലാണ് ഇത്തവണത്തെ ഷോ സംഘടിപ്പിച്ചിട്ടുള്ളത്. ബെംഗളൂരുവിൽ ധാരാളം അവസരങ്ങൾ ഉളളതിനാൽ എഞ്ചിനീയർമാർ എയർഷോ വിജയിപ്പിക്കാനായി വളരെ നന്നായി
പ്രവർത്തിക്കുന്നു. യുവ സംരഭകർക്ക് ധാരാളം അവസരങ്ങൾ സംസ്ഥാനത്ത് ഒരുക്കുന്നുണ്ടെന്നും സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾ സംസ്ഥാനത്ത് വളരെയികം പ്രതിഫലിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുഎസ് കോൺസുലേറ്റ് എയ്റോ സ്പേയ്സ് ഷോയെ അഭിനന്ദിച്ചു.
നിക്ഷേപം നടത്താൻ അനുകൂല സാഹചര്യമാണെന്ന് വിലയിരുത്തി.രാജ്യത്തെ പ്രതിരോധ ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിൽ 65 ശതമാനം കർണ്ണാടകയിലാണെന്നും, ഇത് 70 ശതമാനമായി വർദ്ധിക്കുമെന്നും ബൊമ്മെ പറഞ്ഞു. ധാരാളം സംരംഭങ്ങൾ നിക്ഷേപം നടത്തിയിട്ടുണ്ടന്നും യുവസംരംഭങ്ങൾ ഉൾപ്പെടെ നിരവധി സംരംഭങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments