അഗർത്തല: അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച 10 റോഹിംഗ്യകൾ ഉൾപ്പെടെ 16 പേർ അറസ്റ്റിൽ . അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സംഘത്തെ റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തത്.
മൂന്ന് കുട്ടികളും, രണ്ട് ബംഗ്ലാദേശികളും സംഘത്തിലുണ്ടായിരുന്നു . കസ്റ്റഡിയിലെടുത്ത പ്രതികളിൽ മധുപൂരിലെ അഭിജിത്ത് ദേബ് എന്ന ഇടനിലക്കാരനും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരെല്ലാം ബംഗ്ലാദേശിൽ നിന്ന് അനധികൃതമായി ഇന്ത്യയിലേക്ക് കടന്നവരാണ്. .അഗർത്തല റെയിൽവേ സ്റ്റേഷനിൽ നിന്ന് രാവിലെ 8:05ന് കൊൽക്കത്തയിലേക്കുള്ള കാഞ്ചൻജംഗ എക്സ്പ്രസിൽ കയറാനിരിക്കുകയായിരുന്നു ഇവർ.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് അയച്ചു. ഇവർക്കെതിരെ പ്രത്യേക കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികളെ ചോദ്യം ചെയ്ത് അനധികൃതമായി കടന്നുകയറിയ വഴി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Comments