'നോ തൂ തൂ (തുപ്പരുത്) ക്യാമ്പെയ്ൻ'; മദ്ധ്യപ്രദേശിൽ കോളാമ്പികൾ വിതരണം ചെയ്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നോ തൂ തൂ (തുപ്പരുത്) ക്യാമ്പെയ്ൻ’; മദ്ധ്യപ്രദേശിൽ കോളാമ്പികൾ വിതരണം ചെയ്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 07:13 am IST
FacebookTwitterWhatsAppTelegram

ഇൻഡോർ : ‘നോ തൂ തൂ (തുപ്പരുത്) ക്യാമ്പെ’യിന്റെ ഭാഗമായി മദ്ധ്യപ്രദേശിൽ പ്രത്യേകം നിർമ്മിച്ച കോളാമ്പികൾ നൽകി തുടങ്ങി. മദ്ധ്യപ്രദേശിലെ ഇൻഡോറിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത്. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന പ്രശസ്തിയിൽ കൊണ്ടുവരുന്നതിനുള്ള പദ്ധതിയാണ് ആവിശ്കരിച്ചിരിക്കുന്നത്.

ബംഗാളി ചൗക്കിലെ പാൻ ഷോപ്പുകളിലും വഴിയാത്രക്കാർക്കും മേയർ പുഷ്യമിത്ര ഭാർഗവ കോളാമ്പികൾ വിതരണം ചെയ്തു. കപ്പിന്റെ ആകൃതിയിലാണ് കോളാമ്പികൾ നിർമ്മിച്ചിരിക്കുന്നത്. പൊതു സ്ഥലങ്ങളിൽ തുപ്പി മലിനമാക്കുന്നത് ഒഴിവാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി പാൻ, പുകയില, ഗുട്ട്ഖ എന്നിവ ഉപയോഗിച്ചതിന് ശേഷം പൊതു സ്ഥലങ്ങളിൽ തുപ്പി കറപിടിപ്പിക്കരുത് എന്ന ആവശ്യവും മുന്നോട്ട് വച്ചിട്ടുണ്ട്.

കോളാമ്പികൾ പ്രത്യേക ലോഹമുപയോഗിച്ച് നിർമ്മിതമാണെന്ന് ഓറൽ സർജനും പ്രാദേശിക സ്റ്റാർട്ടപ്പ് ഏക് പെഹലിന്റെ സഹസ്ഥാപകനുമായ ഡോ അതുൽ കല പറഞ്ഞു. നിലവിൽ സൗജന്യമായാണ് കോളാമ്പികൾ നൽകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിദിനം 1,900 ടൺ നഗരമാലിന്യം സംസ്‌കരിച്ച് അതിലൂടെ കോടിക്കണക്കിന് രൂപ സമ്പാദിക്കുകയും ചെയ്യുന്നതിൽ മദ്ധ്യപ്രദേശ് മുന്നിലാണ്. ഇതിലൂടെ ലഭിക്കുന്ന തുകയിൽ നിന്ന് ബസുകൾക്ക് ആവശ്യമായ ഇന്ധനം നൽകുകയും ചെയ്യുന്നുണ്ട്. നഗരമാലിന്യം സംസ്‌കരിച്ച് മാലിന്യവിമുക്തമായി സൂക്ഷിക്കുന്നതിൽ തുടർച്ചയായ ആറാം തവണയും ഇൻഡോർ ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം ഏറ്റു വാങ്ങിയിരുന്നു. കേന്ദ്രസർക്കാരിന്റെ വാർഷിക ശുചിത്വ സർവേ ഫലത്തിന് അനുസൃതമായാണ് പ്രഖ്യാപനം.

 

Tags: madhyapradeshindoreCAMPAIGN
ShareTweetSendShare

More News from this section

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

Latest News

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies