ന്യൂഡൽഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി കേന്ദ്ര ഘനവ്യവസായി മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡ്യയുമായി കൂടികാഴ്ച നടത്തി. സംസ്ഥാനത്ത് ഇലക്ട്രിക് വാഹന ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് പുഷ്കർ സിംഗ് ധാമി മഹേന്ദ്ര നാഥ് പാണ്ഡ്യയുമായുള്ള കൂടിക്കാഴ്ച നടത്തിയത്.
ഉത്തരാഖണ്ഡിൽ ഇലക്ട്രിക് വാഹനങ്ങളിലും ബാറ്ററി ഉത്പന്നങ്ങളിലും കൂടുതൽ നിക്ഷേപം നടത്താനും ധാമി മഹേന്ദ്രനാഥ് പാണ്ഡ്യയോട് സഹായം അഭ്യർത്ഥിച്ചിരുന്നു.കൂടാതെ, സംസ്ഥാനത്ത് സെന്റർ ഫോർ എക്സ്ലെൻസ് ആരംഭിക്കണമെന്നും ധാമി കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. സെന്റർ ഫോർ എക്സ്ലെൻസ് ആരംഭിക്കുന്നതിലൂടെ വ്യാവസായിക വികസനം, വ്യാവസായിക നിക്ഷേപം എന്നിവയുടെ വളർച്ചയ്ക്ക് സാധ്യത ഉണ്ടാക്കുമെന്നും ധാമി അറിയിച്ചു.സംസ്ഥാനത്ത് വ്യാവസായിക നിക്ഷേപം വർദ്ധിക്കുന്നതിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത വ്യാവസായ വികസനത്തിന് കേന്ദ്ര സർക്കാരിൽ നിന്ന് സാധ്യമാക്കുന്ന എല്ലാവിധ സഹായങ്ങൾ നൽകുമെന്ന് കേന്ദ്ര ഘനവ്യാവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡ്യ അറിയിച്ചു.
Comments