ഡെറാഡൂൺ: ചാർധാം യാത്രയിൽ ദർശനത്തിന് ഇനി ടോക്കണുകൾ നൽകുമെന്ന് ഉത്തരാഖണ്ഡ് ടൂറിസം ഡെവലപ്മെന്റ് കൗൺസിൽ അറിയിച്ചു. നാല് മണിക്കൂർ വരെ പ്രാബല്യമുള്ള ടോക്കനുകളാണ് നൽകുന്നത്. യുറ്റിഡിസി റിപ്പോർട്ടുകൾ പ്രകാരം ബദരിനാഥ്, കേദർനാഥ്, ഗംഗോത്രി, യമുനോത്രി, ധാം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളുടെ പ്രവേശന കവാടത്തിലാണ് ടോക്കണുകൾ വിതരണം ചെയ്യുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഹിന്ദു തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ചാർധാം യാത്ര. ഇത് ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന ബദരിനാഥ്, കേദർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ നാല് പുണ്യസ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ്.
ഉയരത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രങ്ങൾ എല്ലാ വർഷവും ആറ് മാസം വരെ അടച്ചിട്ടിരിക്കും. അവ വേനൽക്കാലത്ത് തുറക്കുകയും ശൈത്യകാലത്തിന്റെ ആരംഭത്തിൽ അടയ്ക്കുകും ചെയ്യും.
Comments