ന്യൂഡൽഹി: അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന കമൽ മിത്ര ക്യാമ്പയിനിന്റെ ഭാഗമായി ഭാരതീയ ജനതാ മഹിളാ മോർച്ച സ്ത്രീകൾക്കായി ശിൽപശാല സംഘടിപ്പിച്ചു. സർക്കാരിന്റെ സ്ത്രീ ശാക്തീകരണ പദ്ധതികളെക്കുറിച്ച് സ്ത്രീകൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിൽപശാല സംഘടിപ്പിച്ചത്. മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപകർ, അഭിഭാഷകർ, ഗവേഷകർ എന്നിവരുൾപ്പെടെയുള്ള വനിതാ പ്രൊഫഷണലുകൾ ശിൽപശാലയിൽ പങ്കെടുത്തത്. കമൽ മിത്ര ക്യാമ്പയിൻ ഏപ്രിലിലാണ് ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായാണ് ശിൽപശാല സംഘടിപ്പിച്ചത്. സ്ത്രീകൾക്കായുള്ള കേന്ദ്ര സർക്കാർ പദ്ധതികളെക്കുറിച്ച് ശിൽപശാലയിൽ വിശദമായി ചർച്ചചെയ്തു.
Comments