ബ്രഹ്‌മപുരത്തെക്കുറിച്ച് മിണ്ടാട്ടമില്ല; ചൂട് ഒഴിവാക്കാൻ തണുത്തവെള്ളവും ഓആർഎസും നൽകാൻ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം; വിവരിച്ച് മുഖ്യമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ബ്രഹ്‌മപുരത്തെക്കുറിച്ച് മിണ്ടാട്ടമില്ല; ചൂട് ഒഴിവാക്കാൻ തണുത്തവെള്ളവും ഓആർഎസും നൽകാൻ ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനം; വിവരിച്ച് മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 06:58 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വേനൽ ചൂട് ഉയരുന്ന സാഹചര്യത്തിൽ സർക്കാർ തണ്ണീർ പന്തൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തണ്ണീർ പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓആർഎസ് എന്നിവ നൽകുമെന്നും തണ്ണീർ പന്തലുകൾ എവിടെയാണെന്ന് അറിയാൻ ജനങ്ങൾക്ക് അറിയിപ്പുകൾ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചതായും ഫേസ്ബുക്ക് പോസ്റ്റിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേനയെ പൂർണ സജ്ജമായി നിർത്താനും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന മേഖലകളിലെല്ലാം ഫയർ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള വിപുലമായ പ്രചരണ പരിപാടി സംഘടിപ്പിക്കും. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തുമെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

 

പോസ്റ്റിന്റെ പൂർണരൂപം:

സംസ്ഥാനത്ത് വേനൽച്ചൂട് രൂക്ഷമാവുകയാണ്. അന്തരീക്ഷ താപസൂചിക അപകടരമാം വിധത്തിൽ ഉയരുന്ന സാഹചര്യത്തിൽ ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയ്‌ക്കുള്ള സാധ്യത മുൻനിർത്തി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കും. മെയ് മാസം വരെ ഈ പന്തലുകൾ നിലനിർത്തണമെന്ന് സംസ്ഥാനദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ തീരുമാനമെടുത്തു.

തണ്ണീർ പന്തലുകളിൽ സംഭാരം, തണുത്ത വെള്ളം, അത്യാവശം ഓ.ആർ.എസ് എന്നിവ കരുതും. പൊതു ജനങ്ങൾക്ക് ഇത്തരം തണ്ണീർ പന്തലുകൾ എവിടെയാണ് എന്ന അറിയിപ്പ് ജില്ലകൾ തോറും നൽകുന്നതായിരിക്കും. ചൂട് കൂടുതലുള്ള ഇത്തരം കേന്ദ്രങ്ങളിൽ താത്കാലികമായി തണുപ്പ് ഉറപ്പാക്കുന്ന പ്രത്യേക കേന്ദ്രങ്ങൾ സജ്ജീകരിക്കാനും സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചു.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ട് വേനൽക്കാല ദുരന്തങ്ങളെ സംബന്ധിച്ചുള്ള വിപുലമായ പ്രചരണ പരിപാടി സംഘടിപ്പിക്കും. ‘ഈ ചൂടിനെ നമുക്ക് നേരിടാം’ എന്ന ഈ ക്യാമ്പയിനിനായി സാമൂഹിക സന്നദ്ധ സേന, ആപ്ത മിത്ര, സിവിൽ ഡിഫൻസ് എന്നിവരുടെ സേവനവും ഉപയോഗപ്പെടുത്തും.
തീപിടുത്തങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ അഗ്നിശമന രക്ഷാസേനയെ പൂർണ സജ്ജമായി നിർത്താനും തീപിടുത്ത സാധ്യത കൂടുതലുള്ള പ്രധാന മേഖലകളിലെല്ലാം ഫയർ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

ഇതിന്റെ ഭാഗമായി തീപിടുത്ത സാധ്യതയുള്ള മേഖലകൾ ശുചീകരിക്കാൻ തൊഴിലുറപ്പ് പദ്ധതി പ്രവർത്തകരെ വിനിയോഗിക്കാനും സർക്കാർ തീരുമാനിച്ചു.
ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിന്റെയും, കെ.എസ് ഇ.ബിയുടെയും നേതൃത്വത്തിൽ എല്ലാ പ്രധാന പൊതുസ്ഥാപനങ്ങളുടെയും ഇലക്ട്രിക്കൽ ഓഡിറ്റ് നടത്താനും പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടുകൾ വഴി തീപിടുത്തങ്ങളുണ്ടാകുന്നത് ഒഴിവാക്കാനുള്ള ജാഗ്രതാ നടപടികളുടെ ഭാഗമാണിത്.
കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ പ്രാദേശികതലത്തിൽ വിവിധ കർമ്മ പദ്ധതികൾ ആവിഷ്‌കരിക്കും. പൊതുജനങ്ങൾക്ക് കുടിവെള്ള ലഭ്യത ഉറപ്പാക്കുന്ന പ്രാദേശിക ക്യാമ്പയിനുകൾ നടപ്പിലാക്കാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്.

ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ, പൊള്ളൽ, വേനൽക്കാലത്തെ പകർച്ച വ്യാധികൾ എന്നിവയെ നേരിടുന്നതിനായി ആരോഗ്യ പ്രവർത്തകർക്ക് പ്രത്യേകമായ പരിശീലന പരിപാടികൾ സംഘടിപ്പിക്കും. വേനൽച്ചൂട് രൂക്ഷമാവുന്നതിനാൽ തൊഴിൽ വകുപ്പ് ആവശ്യമായ തൊഴിൽ സമയ പുനക്രമീകരണങ്ങൾ നടത്തിയിട്ടുണ്ട്.
ഈ വേനൽക്കാലത്ത് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുകയെന്നത് ഈ സർക്കാരിന്റെ പ്രഥമപരിഗണനയിലുള്ള കാര്യമാണ്. പരീക്ഷാ കാലമായതിനാൽ വിദ്യാർത്ഥികൾക്ക് സ്വാഭാവികമായി ഉണ്ടാകുന്ന മാനസിക പിരിമുറുക്കം ഹീറ്റ് സ്‌ട്രെസ്സ് വർധിപ്പിക്കാനിടയാക്കും. ഇത് കുറയ്‌ക്കാൻ പരീക്ഷ ഹാളുകളിൽ വെന്റിലേഷനും തണുത്ത കുടിവെള്ളവും ഉറപ്പാക്കാൻ നടപടികളെടുക്കും.

ഉത്സവ കാലമായതിനാൽ പടക്ക നിർമ്മാണ/ സൂക്ഷിപ്പ് ശാലകൾ പരിശോധിച്ച് നിർബന്ധമായും അഗ്നി സുരക്ഷ ഉറപ്പ് വരുത്താനുള്ള നടപടികൾ എടുത്തിട്ടുണ്ട്.
വേനൽ മഴ ലഭിക്കുകയാണെങ്കിൽ പരമാവധി വെള്ളം സംഭരിക്കാൻ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പദ്ധതികൾ ആവിഷ്‌കരിക്കും. ഇത് സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ ശക്തമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കേണ്ടതുണ്ട്. ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രദേശികമായ പ്രചരണ പരിപാടികൾ ഉയർത്തിക്കൊണ്ടുവന്ന് ഇതിനെ ഒരു ജനകീയ ക്യാമ്പയിനായി മാറ്റിത്തീർക്കാൻ നമുക്ക് സാധിക്കണം.

ചൂട് ഭാവിയിലും വർധിക്കും എന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെ പരിഗണിച്ചു കൊണ്ട് അതിനെ അതിജീവിക്കുന്നതിനായി ‘കൂൾ റൂഫ്’ ഉൾപ്പെടെയുള്ള ഹൃസ്വകാല, ദീർഘകാല പദ്ധതികൾ നൽകി നടപ്പിലാക്കും.

സമഗ്രവും ജനകീയവുമായ ഇത്തരം ഇടപെടലുകളിലൂടെ മാത്രമേ രൂക്ഷമാകുന്ന വേനൽക്കെടുതികളെ നമുക്ക് പ്രതിരോധിക്കാനാകൂ. ഈ ഇടപെടലുകൾ പൂർണവിജയമാകാൻ പൊതുജനത്തിന്റെ ജാഗ്രതയോടു കൂടിയ സഹകരണം ആവശ്യമാണ്. പരിഭ്രമമില്ലാതെ നമുക്കീ വേനലിനെ നേരിടാം.

 

Tags: Pinarayi Vijayancm keralabrahmapuram
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies