കൊച്ചിക്ക് അനുകരിക്കാൻ മാലിന്യ സംസ്കരണത്തിന്റെ ഇൻഡോർ മോഡൽ; 33 ലക്ഷം ജനസംഖ്യയുള്ള ഇൻഡോർ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയതെങ്ങിനെ
Wednesday, May 31 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

കൊച്ചിക്ക് അനുകരിക്കാൻ മാലിന്യ സംസ്കരണത്തിന്റെ ഇൻഡോർ മോഡൽ; 33 ലക്ഷം ജനസംഖ്യയുള്ള ഇൻഡോർ ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മാറിയതെങ്ങിനെ

Janam Web Desk by Janam Web Desk
Mar 12, 2023, 01:10 pm IST
A A

ഇന്ത്യയിലെ വലിയ സംസ്ഥങ്ങളിലൊന്നായ മധ്യപ്രദേശിന്റെ സാമ്പത്തിക തലസ്ഥാനമാണ് ഇൻഡോർ. ഇവിടുത്തെ ജനസംഖ്യ 33 ലക്ഷമാണ്. ഇൻഡോർ മിനി മുബൈ എന്നാണ് അറിയപ്പെടുന്നത്. മധ്യപ്രദേശിന്റെ വിദ്യാഭ്യാസ ഹബ്ബ് കൂടിയാണ് ഇൻഡോർ. ഇത്രയധികം ജനബാഹുല്യം ഉണ്ടായിരുന്ന ഈ നഗരം മുൻപ് ഒരു മാലിന്യക്കൂമ്പാരമായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിലെ ഏറ്റവും സുന്ദമായ നഗരമാണ് ഇൻഡോർ.
അതെ ഇൻഡോർ ഒരു അദ്‌ഭുതമാണ്.ഒരു നഗരത്തിന്റെ രാഷ്‌ട്രീയ – ഭരണ നേതൃത്വവും ജനതയും തങ്ങളുടെ ഇച്ഛാശക്തിയും അർപ്പണബോധവും കൊണ്ട് നഗരമാലിന്യത്തെ എതിരിട്ട് തോൽപ്പിച്ച കഥയാണ് ഇൻഡോറിന്റേത്.

മറ്റെല്ലാ നഗരങ്ങളെയും പോലെ മാലിന്യം ശേഖരിക്കുന്നതിന് വേണ്ടിയുള്ള ബിന്നുകൾ നിറഞ്ഞതായിരുന്നു ഇൻഡോറിലെ തെരുവുകളും. ആ ബിന്നുകളിൽ ജൈവ – അജൈവ മാലിന്യങ്ങൾ കൂടിക്കിടന്നിരുന്നു. ബിന്നുകൾ നിറഞ്ഞു കവിഞ്ഞു മാലിന്യങ്ങൾ താഴെ നിരത്തിൽ ചിതറിക്കിടന്നിരുന്നു.അവ ഈച്ചയാർത്ത് പകർച്ചവ്യാധികളുടെ സംഭരണ കേന്ദ്രങ്ങളായി മാറിയിരുന്നു. മുമ്പ്, വീട്ടുകാർ തെരുവിന്റെ മൂലകളിലെ വലിയ ചവറ്റുകുട്ടകളിലും പരിസരത്തും മാലിന്യം തള്ളും. ഈ മാലിന്യം തള്ളുന്ന സ്ഥലങ്ങൾക്ക് ചുറ്റും കന്നുകാലികളും തെരുവ് നായ്‌ക്കളും ഈച്ചകളും കൂട്ടം കൂടും . ഒരു സ്വകാര്യ കരാർ കമ്പനി ഈ പോയിന്റുകളിൽ നിന്ന് അവരുടെ സൗകര്യത്തിനു യാതൊരു തത്വദീക്ഷയുമില്ലാതെ മാലിന്യങ്ങൾ ക്രമരഹിതമായി ശേഖരിക്കും.

2016 ൽ ഇൻഡോർ കോർപറേഷൻ ധൈര്യപൂർവ്വം ആ തീരുമാനമെടുത്തു . പൊതുനിരത്തിൽ നിന്നും മാലിന്യ സംഭരണികൾ അവർ പൂർണ്ണമായും ഒഴിവാക്കി. അതിനു ശേഷം IMC എല്ലാ ദിവസവും വീടുകളിൽ നിന്ന് മാലിന്യങ്ങൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങി. പതിയെ പതിയെ ഇൻഡോർ നഗര വാസികളോട് മാലിന്യങ്ങൾ വേർതിരിച്ചു നൽകാൻ കോർപറേഷൻ ആവശ്യപ്പെടാൻ തുടങ്ങി. പിന്നീടുണ്ടായത് ഒരു ഭഗീരഥ പ്രയത്നമായിരുന്നു. മാലിന്യ വേർതിരിവ് ആരംഭിച്ചപ്പോൾ 80% ആളുകളും മാലിന്യം വേർതിരിക്കില്ലായിരുന്നു. പക്ഷെ കോർപറേഷൻ പിൻവാങ്ങിയില്ല , എന്തുകൊണ്ടാണ് അവർക്ക് മാലിന്യങ്ങൾ വേർതിരിക്കാനാവാത്തത് എന്ന് ജനങ്ങളോട് ചോദിയ്‌ക്കാൻ തുടങ്ങി. ഒന്നും രണ്ടുമല്ല 33 ലക്ഷത്തിൽ പരം ജനങ്ങളെ ആണ് അവർ ഉദ്ബുദ്ധരാക്കിയത്.

തുടക്കത്തിൽ ജനങ്ങളുടെ സഹകരണം തീരെക്കുറവായിരുന്നു . പ്രാരാബ്ധങ്ങളുടെയും വിയോജിപ്പുകളുടെയും ഭാണ്ഡക്കെട്ടുകൾ തന്നെ അവർ തുറന്നു വെച്ചു. അവരുടെ എല്ലാ പ്രശ്നങ്ങളും മുനിസിപ്പാലിറ്റി പരിഹരിക്കണമെന്നായിരുന്നു ജനങ്ങളുടെ ആവശ്യം.”ഒത്തു പിടിച്ചാൽ മലയും പോരും” എന്നുള്ള ആപ്തവാക്യത്തെ അന്വര്ഥമാക്കിക്കൊണ്ട് ഈ സമയത്ത്, IMC ഒരു ഹെൽപ്പ് ലൈൻ ആരംഭിക്കുകയും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ 48 മണിക്കൂറിനുള്ളിൽ രജിസ്റ്റർ ചെയ്യാനും പരിഹരിക്കാനും ഉത്തരവിട്ടു. ഇൻഡോറിന്റെ നല്ല നാളേക്ക് മുനിസിപ്പാലിറ്റിയോട് സഹകരിക്കാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഈ പദ്ധതിയിലെ ഏറ്റവും പ്രധാന റോൾ വഹിച്ചത് ലാഭേച്ഛ കൂടാതെ പ്രവർത്തിച്ച എൻജിഒകളായിരുന്നു. മാലിന്യം വേർതിരിക്കുന്നത് എന്തുകൊണ്ട് പ്രധാനമാണെന്ന് എൻജിഒകൾ വീട് വീടാന്തരം നടന്ന് വിശദീകരിച്ചു. ഒടുവിൽ ആ നഗരം മാലിന്യങ്ങൾ വേർതിരിച്ചു നല്കാൻ തുടങ്ങി. അങ്ങിനെ “ഉറവിടത്തിൽ തന്നെ 100% മാലിന്യ വേർതിരിവ്” എന്ന ഒന്നാം ഘട്ടം കഴിഞ്ഞു .
അടുത്ത കടമ്പ മാലിന്യ ശേഖരണമായിരുന്നു. ഗാർബേജ് വാൻ ‘കമാൻഡ് സെന്റർ’ പ്രോജക്ട് എന്ന പേരിൽ മാലിന്യ സംഭരണവും നീക്കവും നിയന്ത്രിക്കാൻ ഒരു കേന്ദ്രീകൃത സംവിധാനം തുടങ്ങി. കമ്പ്യൂട്ടർ നിയന്ത്രിത നെറ്റ് വർക്കിലൂടെ വീടുതോറുമുള്ള മാലിന്യങ്ങൾ ശേഖരിക്കുന്ന വാനുകളുടെ റൂട്ട് ട്രാക്ക് ചെയ്യാൻ തുടങ്ങി. എല്ലാ ഇടത്തും എല്ലാ ദിവസവും മാലിന്യ ശേഖരണ വാനുകൾ എത്തുന്നുണ്ട് എന്ന് ഉറപ്പാക്കി. ജനപഥങ്ങളുടെ പെരുമാറ്റരീതികളെ ആഴത്തിൽ പഠിച്ചു അവരുടെ സൗകര്യത്തിനു മാലിന്യ ശേഖരണക്കാർ പ്രവർത്തിക്കാൻ തുടങ്ങി.
“ഉദാഹരണത്തിന്, ഒരു പ്രദേശത്ത്, ആളുകൾ രാവിലെ 10 നും 11 നും മുമ്പായി ഉണരില്ല എന്നിരിക്കട്ടെ , രാവിലെ മാലിന്യം ശേഖരിക്കാൻ അവിടെ പോയിട്ട് കാര്യമില്ല. അങ്ങിനെയുള്ള പ്രദേശത്തേക്ക് ഉച്ചയ്‌ക്ക് ശേഷമാണ് വാനുകൾ പോകുന്നത്,” ഇതിനായി പ്രത്യേകം പ്ലാനർമാരെ നിയോഗിച്ചു.

വളരെ വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. ഇതിനായി മത സഥാപനങ്ങൾ സ്‌കൂളുകൾ തുടങ്ങിയവയെ ഉപയോഗപ്പെടുത്തി. ഏതൊരു ജനതയുടെയും ചാലക ശക്തി വിദ്യാർത്ഥികളാണ്.അതുകൊണ്ടു തന്നെ ആ വിഭാഗത്തെ ആണ് ഇൻഡോർ മുനിസിപ്പാലിറ്റി ഇക്കാര്യത്തിൽ കൂട്ടു പിടിച്ചത്. സ്‌കൂളുകൾ കേന്ദ്രീകരിച്ചു ശുചിത്വ മത്സരങ്ങൾ, കുട്ടികൾക്കായി വൃത്തിയുള്ള നഗരം പ്രതിജ്ഞയെടുക്കൽ ഒക്കെ നടത്തി. ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണങ്ങൾ നടത്താൻ മതനേതാക്കളെ ഉൾപ്പെടുത്തി വലിയൊരു സംവിധാനം തന്നെയുണ്ടാക്കി.

അടുത്ത വിഭാഗം ഉദ്യോഗസ്ഥരായിരുന്നു. ഈ വകുപ്പിലെ ജോലിപ്പേര് പോലും സൂക്ഷ്മമായി തിരഞ്ഞെടുത്തു. ഉദാഹരണത്തിന്, സഫായി മിത്ര (വൃത്തിയുടെ സുഹൃത്ത്). മാലിന്യ നിർമ്മാർജ്ജനത്തിൽ ജോലി ചെയ്യാത്ത ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും നന്നായി പ്രവർത്തിക്കുന്നവർക്ക് പാരിതോഷികം നൽകുകയും ചെയ്തുകൊണ്ട് ഉദ്യോഗസ്ഥർ നന്നായി പ്രവർത്തിക്കുന്നുവെന്ന് IMC ഉറപ്പുവരുത്തി.

വീടുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ നഗരത്തിലുടനീളമുള്ള 10 ട്രാൻസ്ഫർ സ്റ്റേഷനുകളിലേക്ക് കൊണ്ടുപോകും, അവിടെ ജീവനക്കാർ മാലിന്യം ശരിയായി വേർതിരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു. ഈ ട്രാൻസ്ഫർ സ്റ്റേഷനുകളിൽ നിന്നാണ് മാലിന്യങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നത്. ഈ സ്ഥാപനത്തിൽ, പ്രതിദിനം 645 ടൺ പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ 300-ഓളം തൊഴിലാളികൾ വേർതിരിക്കുന്നു. പുനരുപയോഗിക്കാവുന്ന മാലിന്യങ്ങൾ റീസൈക്ലിംഗ് വ്യവസായത്തിനോ അല്ലെങ്കിൽ റീസൈക്കിൾ ചെയ്ത വസ്തുക്കൾ ഉപയോഗിക്കുന്ന കമ്പനികൾക്കോ വിൽക്കുന്നു. പുനരുപയോഗിക്കാനാവാത്ത മാലിന്യങ്ങൾ സമീപത്തെ സിമന്റ് പ്ലാന്റിലേക്കു മറ്റും. ബാക്കി വരുന്നവ എം.പി. റൂറൽ റോഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ റോഡുകളുടെ നിർമ്മാണത്തിനായി ഉപയോഗിക്കും. ഇത് കൂടാതെ പ്രതിദിനം 550 ടൺ ജൈവമാലിന്യമാണ് ഉത്പാദിപ്പിക്കുന്നത്. ഇത് കമ്പോസ്റ്റാക്കി മാറ്റി കർഷകർക്കും ലാൻഡ്സ്കേപ്പർമാർക്കും വളമായി വിൽക്കുന്നു. കർഷകർക്ക് ചിലപ്പോൾ ഇത് സൗജന്യമായി നൽകും.

നിർമ്മാണ മാലിന്യങ്ങൾ ഒരു പ്രത്യേക സ്വകാര്യ സ്ഥാപനത്തിലേക്ക് അയക്കുന്നു, അവിടെ അത് വ്യത്യസ്ത വലുപ്പത്തിൽ പൊടിക്കുന്നു, തുടർന്ന് ഇഷ്ടികകൾ, ടൈലുകൾ, നടപ്പാതകളിലേക്കുള്ള മെറ്റീരിയലുകൾ എന്നിവ നിർമ്മിക്കുന്നതിനുള്ള അസംസ്കൃത വസ്തുവായി ഉപയോഗിക്കുന്നു, ഇത് സർക്കാർ അതിന്റെ NREGA യ്‌ക്കും മറ്റ് പൊതുമരാമത്ത് പരിപാടികൾക്കും വേണ്ടി വാങ്ങുന്നു. .
ഇൻഡോറിലെ ഏറ്റവും വലിയ മാലിന്യം തള്ളുന്ന സ്ഥലത്താണ് ഈ കേന്ദ്ര മാലിന്യ സംസ്‌കരണ സൗകര്യം നിർമ്മിച്ചിരിക്കുന്നത്. 2018-ൽ മുനിസിപ്പൽ കോർപ്പറേഷൻ ‘പൈതൃക’ മാലിന്യങ്ങൾ വേർതിരിക്കാനും സൗകര്യം വൃത്തിയാക്കാനും യന്ത്രങ്ങൾ വാടകയ്‌ക്കെടുത്തു. വൃത്തിയാക്കിയ ഈ മാലിന്യം തള്ളുന്ന സ്ഥലത്തിന്റെ ഒരു ഭാഗം മരങ്ങൾ നട്ടുപിടിപ്പിച്ച് ഇപ്പോൾ പാർക്കാക്കി മാറ്റുകയാണ്.

ഭക്ഷ്യ വശിഷ്ടങ്ങളുടെ വികേന്ദ്രീകൃത മാലിന്യ സംസ്കരണമായിരുന്നു അടുത്ത പടി. ഓരോ തെരുവിലുമുള്ള തട്ടുകടകളും ചായക്കടകളും ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ നിർമ്മിക്കുന്ന ഭക്ഷ്യ അവശിഷ്ടങ്ങൾ സംസ്കരിക്കുക എന്നതായിരുന്നു മറ്റൊരു വെല്ലുവിളി.എല്ലാ ഭക്ഷണശാലകളും ഭക്ഷണാവശിഷ്ടങ്ങൾ വേർതിരിച്ച് തെരുവിന്റെ ഒരറ്റത്തുള്ള ട്രാഫിക് ട്രയാംഗിളിനുള്ളിലെ ചെറിയ പൂന്തോട്ടത്തിലേക്ക് വെക്കുന്നു. ദിവസവും രാത്രി 10 മണിയോടെ, കമ്പോസ്റ്റിംഗ് മാനേജിംഗ് എൻ‌ജി‌ഒയുടെഓപ്പറേഷൻ ടീം ചവറ്റുകുട്ടകൾ തൂക്കി കമ്പോസ്റ്റിംഗ് വാനിലേക്ക് മാറ്റുന്നു. മൊബൈൽ വാനിലെ പ്രാഥമിക കമ്പോസ്റ്റിംഗിന് ശേഷം, കംപ്രസ് ചെയ്ത മാലിന്യങ്ങൾ തുടർ സംസ്കരണത്തിനായി മറ്റൊരു കേന്ദ്രത്തിലേക്ക് അയയ്‌ക്കുന്നു. ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യ മാലിന്യത്തിന്റെ അളവ് രേഖപ്പെടുത്തുകയും ഓരോ ഭക്ഷണക്കട ഉടമയുടെയും കൈവശമുള്ള ഒരു ചെറിയ ബുക്ക്ലെറ്റിൽ എഴുതുകയും ചെയ്യുന്നു. കടകൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ തൂക്കത്തിന്റെ അടിസ്ഥാനത്തിൽ അവരോട് നിശ്ചിത ചാർജ് ഈടാക്കുന്നു.

ഈ രീതി കട ഉടമകൾക്കും പ്രയോജനകരമാണ്. ഭക്ഷണം പാഴാക്കുന്നതിനെക്കുറിച്ച് അവർ മനസ്സിലാക്കുന്നു, ഈ പാഴാക്കുന്നത് കുറയ്‌ക്കുകയാണെങ്കിൽ പണം ലാഭിക്കാൻ കഴിയുമെന്ന് ഹോട്ടലുകൾക്ക് ബോധ്യം വരുന്നു. ഡിസ്പോസിബിൾ പത്രങ്ങളുടെ അമിത ഉപയോഗമായിരുന്നു ഇൻഡോർ നേരിട്ട മറ്റൊരു ഭീഷണി.പടിപടിയായി ഡിസ്പോസിബിൾ പാത്രങ്ങളുടെ ഉപയോഗം കുറച്ചു കൊണ്ടുവന്നു. മിക്കവാറും എല്ലാ സ്ഥാപനങ്ങളിലും ഡിഷ് വാഷറുകൾ ഉപയോഗിക്കാൻ തുടങ്ങി.

മാലിന്യത്തിൽ നിന്നും ഇന്ധനം
പച്ചക്കറി, പഴം, പുഷ്പ വിപണികളിൽ നിന്നുള്ള മാലിന്യങ്ങളുടെ വികേന്ദ്രീകൃത സംസ്കരണത്തിനായി, ജൈവമാലിന്യങ്ങളെ മീഥേനാക്കി മാറ്റുന്ന ബയോമെത്തനേഷൻ സൗകര്യം ഇൻഡോറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പ്രതിദിനം ഏകദേശം 20 ടൺ മാലിന്യം ശേഖരിക്കപ്പെടുകയും 750-800 കിലോഗ്രാം ജൈവ കംപ്രസ്ഡ് നാച്ചുറൽ ഗ്യാസായി (ബയോസിഎൻജി) മാറ്റുകയും ചെയ്യുന്നു. ഇങ്ങിനെ ഉൽപ്പാദിപ്പിക്കുന്ന വാതകം സിറ്റി ബസുകൾ ഓടിക്കാൻ ഉപയോഗിക്കുന്നു, കൂടാതെ ഹോട്ടലുകൾക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിനും സബ്സിഡി നിരക്കിൽ പാചക ഇന്ധനമായി വിൽക്കുന്നു. പൂ മാർക്കറ്റിൽ നിന്നുള്ള മാലിന്യങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നു (ഒരു ദിവസം 1-2 ടൺ), കൂടാതെ സ്ലറിയിൽ കലർത്തി കമ്പോസ്റ്റ് നിർമ്മിക്കുന്നു.

റോഡ് വൃത്തിയാക്കൽ
എല്ലാ രാത്രിയിലും, 800 കിലോമീറ്റർ പ്രധാന റോഡുകൾ യന്ത്രങ്ങൾ ഉപയോഗിച്ച് തൂത്തുവാരുന്നു, ഫുട്പാത്ത്, റോഡ് ഡിവൈഡറുകൾ എന്നിവ വെള്ളം കഴുകുന്നു. ഇതിനായി എല്ലാ രാത്രിയിലും 400 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു. ഇങ്ങിനെ ഉപയോഗിക്കുന്നത് ശുദ്ധജലമല്ല. ഇതിൽ ഭൂരിഭാഗവും IMC സ്ഥാപിച്ച മൂന്ന് മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള വെള്ളം റീസൈക്കിൾ ചെയ്തതാണ്.

ശുചിത്വ സർവ്വേ
സ്വച്ച് ഭാരത് അഭിയാൻന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓരോ നഗരങ്ങളിലും ശുചിത്വ സർവ്വേ കൽ ഏർപ്പെടുത്തിയിട്ടുണ്ട്. ശ്രോതസ്സിൽ തന്നെയുള്ള വേർതിരിക്കാൻ ,മാലിന്യ സംസ്‌കരണം,ഖരമാലിന്യ സംസ്‌കരണ ചെലവുകളുടെ നിയന്ത്രണം,എന്നിങ്ങിനെ വിവിധ പരാമീറ്ററുകൾ ഉപയോഗിച്ചാണ് ഈ സർവ്വേ നടത്തുന്നത്. 100,000-ത്തിലധികം ജനസംഖ്യയുള്ള 100 നഗരങ്ങളിൽ, നടത്തിയ സർവ്വേയിൽ 2016-ൽ ഇരുപത്തി അഞ്ചാം സ്ഥാനമായിരുന്നു ഇൻഡോറിന് .എന്നാൽ 2017-ൽ ഇൻഡോർ ഒന്നാം സ്ഥാനത്തെത്തി, 2019-ലും , ഇൻഡോർ ഒന്നാം സ്ഥാനത്തെത്തി. മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാൽ രണ്ടാം സ്ഥാനവും ചണ്ഡീഗഢും ന്യൂഡൽഹിയും രണ്ടാം സ്ഥാനത്തെത്തി.

അങ്ങിനെ ഇന്ത്യക്ക് മാത്രമല്ല ,ലോകത്തിനു തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ മാതൃകയാണ് ഇൻഡോർ .പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വച്ഛ ഭാരത് അഭിയാൻ ആണ് ഇൻഡോറിലെ ഈ നേട്ടങ്ങൾക്ക് പിന്നിലെ ചാലക ശക്തി . ഇൻഡോറിലെ മുൻ മേയർ മാലിനി ലക്ഷ്മൺ സിങ് ഗൗഡയും ഇപ്പോഴത്തെ മേയർ പുഷ്യമിത്ര ഭാർഗ്ഗവയും മാലിന്യത്തോട് സന്ധിയില്ലാ സമരത്തിലാണ്. ഇവരുടെ സക്രിയമായ നേതൃത്വമാണ് ഒരു തരത്തിൽ പറഞ്ഞാൽ ഇൻഡോറിന് ഈ നേട്ടം ഉണ്ടാക്കി കൊടുത്തത്. മാലിന്യ നിർമാർജ്ജനം ലക്ഷ്യമിട്ട് ഇൻഡോർ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളിലും ഉറച്ച പിന്തുണയുമായി മധ്യപ്രദേശ് സർക്കാരും അവിടുത്തെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കൂടെയുണ്ട് .

ഇൻഡോർ കേരളത്തിനും കൊച്ചിക്കും ഒരു മാതൃകയാണ്. 33 ലക്ഷം ജനങ്ങളും എണ്ണിയാൽ ഒടുങ്ങാത്ത വൻകിട ചെറുകിട വ്യവസായങ്ങളും ഉള്ള ഈ മഹാനഗരത്തിനു മാലിന്യങ്ങളെ നിയന്ത്രിക്കാനും പുനരുപയോഗിക്കാനും ആകുമെങ്കിൽ എന്തുകൊണ്ടും കൊച്ചി പോലെ ഒരു ചെറുകിട പട്ടണത്തിനും അത് സാധിക്കും .വേണ്ടത് ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടവും ആ ഭരണകൂടത്തോട് സഹകരിക്കുന്ന ഒരു ജനതയുമാണ്.അതില്ലാത്തയിടത്തോളം കേരളത്തിൽ ബ്രഹ്മപുരങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കും .മധ്യപ്രദേശിലാകട്ടെ ഇൻഡോറിലെ നല്ല മാതൃകയെ പിന്തുടർന്ന് ഭോപ്പാൽ ,ഗ്വാളിയോർ ജബൽപൂർ എന്നീ നഗരങ്ങളും മാലിന്യ നിര്മ്മാര്ജ്ജനത്തിൽ മുന്നോട്ട് കുതിക്കുകയാണ്.

 

രാധ ശങ്കരമംഗലം
( എൻവിറോൺമെന്റൽ എഞ്ചിനീയർ ആണ് ലേഖിക)

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: PREMIUMwaste managementbrahmapuram
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

‘വാത്തി’ ഇനി ഒടിടിയിലും! സ്ട്രീമിംഗ് പ്രഖ്യാപിച്ചു

Next Post

സർക്കാരിനെ കൊണ്ട് ചെയ്യുന്നത് ചെയ്തു കഴിഞ്ഞു, കളക്ടറെ മാറ്റി; സാംസ്‌കാരിക നായകരുടെ ഒരു പ്രസ്താവന കൂടിയാകാം; സംസ്ഥാന സർക്കാരിനെ പരിഹസിച്ച് അഡ്വ. ജയശങ്കർ

More News from this section

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

മുടി നീട്ടി വളർത്തി; അ‍ഞ്ചു വയസ്സുകാരന് പ്രവേശനം നിഷേധിച്ച് മലപ്പുറത്തെ സ്വകാര്യ സ്കൂൾ; ചൈൽഡ് ലൈനിൽ പരാതി നൽകി കുടുംബം

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

‘2013 ന് ശേഷം ഇന്ത്യ അതിവേഗം വളർന്നു; സർക്കാരിന്റെ നയങ്ങൾ രാജ്യത്തെ മുന്നോട്ടുനയിച്ചു’; നേട്ടങ്ങൾ അക്കമിട്ട് നിരത്തി മോർഗൻ സ്റ്റാൻലി

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

‘സ്റ്റാലിനെ വിളിച്ചല്ലോ…’; കർണാടക സത്യപ്രതിജ്ഞയ്‌ക്ക് മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാത്തതിനെ വിമർശിച്ച് മന്ത്രി മുഹമ്മദ് റിയാസ്

അഹമ്മദ് നഗർ ഇനി അഹല്യ നഗർ; സുപ്രധാന പ്രഖ്യാപനം ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ

അഹമ്മദ് നഗർ ഇനി അഹല്യ നഗർ; സുപ്രധാന പ്രഖ്യാപനം ദേവി അഹല്യഭായ് ഹോൾക്കറുടെ ജന്മവാർഷികത്തിൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

ആറ് മണിക്കൂർ നീണ്ട പരിശീലന പറത്തൽ; ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ കരുത്ത് തെളിയിച്ച് റാഫേൽ

Load More

Latest News

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

വേനലവധിക്ക് വിട; നാളെ മുതൽ സ്കൂൾ തുറക്കും: മുൻ കരുതലുമായി പോലീസ്

ഭാരതം അതിവേഗം വളരുന്നു; 2023-ലെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ 6.1 ശതമാനത്തിന്റെ വർദ്ധന

ഭാരതം അതിവേഗം വളരുന്നു; 2023-ലെ ആദ്യപാദത്തിൽ ജിഡിപി വളർച്ചാ നിരക്കിൽ 6.1 ശതമാനത്തിന്റെ വർദ്ധന

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്; താക്കോൽ ദാനം നിർവഹിച്ച് സുരേഷ് ഗോപി

സേവാഭാരതിയുടെ തണലിൽ കുമാരിക്കും മകൾക്കും സ്വപ്‌നവീട്; താക്കോൽ ദാനം നിർവഹിച്ച് സുരേഷ് ഗോപി

അണിയറ പ്രവർത്തകർക്കൊപ്പം ദേശീയഗാനം പാടി പുതിയ സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് മൻസൂർ അലിഖാൻ

അണിയറ പ്രവർത്തകർക്കൊപ്പം ദേശീയഗാനം പാടി പുതിയ സിനിമയുടെ ഷൂട്ടിംഗ് അവസാനിപ്പിച്ച് മൻസൂർ അലിഖാൻ

കേന്ദ്ര സർക്കാരിന്റെ കർഷക സൗഹൃദ പദ്ധതികൾക്ക് കേരളത്തിൽ വൻ സ്വീകാര്യത; ജനപ്രിയ പദ്ധതികൾ ഇവ

കേന്ദ്ര സർക്കാരിന്റെ കർഷക സൗഹൃദ പദ്ധതികൾക്ക് കേരളത്തിൽ വൻ സ്വീകാര്യത; ജനപ്രിയ പദ്ധതികൾ ഇവ

ചോറ്റാനിക്കര ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ യുവാവിനെ ഭീഷണിപ്പെടുത്തി കവർച്ച; നാല് പേർ പിടിയിൽ

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയെ കൊലപ്പെടുത്തി യുവാവ് : മൃതദേഹം ഉപേക്ഷിച്ച് വരും വഴി യുവാവിനെ കാമുകിയുടെ ഭർത്താവ് തലയ്‌ക്കടിച്ച് കൊന്നു

‘മികച്ച ട്രാക്കർ നായ’; എട്ട് വർഷത്തെ സർവീസ്, മൂന്ന് എക്സലൻസ് പുരസ്‌കാരങ്ങൾ; ജെറിയ്‌ക്ക് ഇനി വിശ്രമജീവിതം

‘മികച്ച ട്രാക്കർ നായ’; എട്ട് വർഷത്തെ സർവീസ്, മൂന്ന് എക്സലൻസ് പുരസ്‌കാരങ്ങൾ; ജെറിയ്‌ക്ക് ഇനി വിശ്രമജീവിതം

ജ്ഞാൻവാപി കേസ്; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് കോടതി; പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങൾ ഹൈന്ദവ വിശ്വാസ പ്രകാരം ആരാധിക്കാമെന്ന വരാണാസി കോടതി വിധി നിലനിൽക്കും

ജ്ഞാൻവാപി കേസ്; മസ്ജിദ് കമ്മിറ്റിയുടെ അപ്പീൽ തള്ളി അലഹബാദ് കോടതി; പടിഞ്ഞാറാൻ ചുമരിലെ വിഗ്രഹങ്ങൾ ഹൈന്ദവ വിശ്വാസ പ്രകാരം ആരാധിക്കാമെന്ന വരാണാസി കോടതി വിധി നിലനിൽക്കും

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies