അവർ വാളുകളും പെട്രോൾ ബോംബുകളുമായി കൊല്ലാൻ വന്നു , ഹിന്ദുക്കളാണ് ജീവൻ രക്ഷിച്ചത് : നടി തപ്‌സി പന്നു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അവർ വാളുകളും പെട്രോൾ ബോംബുകളുമായി കൊല്ലാൻ വന്നു , ഹിന്ദുക്കളാണ് ജീവൻ രക്ഷിച്ചത് : നടി തപ്‌സി പന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 16, 2023, 03:48 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 1984 ലെ സിഖ് വംശഹത്യയെ തന്റെ പിതാവ് അതിജീവിച്ചത് ഹിന്ദുക്കളുടെ സഹായത്തോടെയാണെന്ന് സിഖ് വംശജയായ നടി തപ്‌സി പന്നു. സ്വകാര്യ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെയാണ് താരം 1984 ലെ സിഖ് വംശഹത്യയെ പറ്റി പരാമർശിച്ചത് . അന്ന് ഡൽഹിയിലെ ശക്തി നഗറിൽ ഉള്ള തന്റെ ഒരേയൊരു സിഖുകാരൻ തന്റെ പിതാവ് ആയിരുന്നു . വീടിന് ചുറ്റും ഹിന്ദുക്കൾ ആയിരുന്നു താമസിച്ചിരുന്നത് . ഇന്നും അത് പറയുമ്പോൾ ഭയമാണ് . ഹിന്ദുക്കൾ ഇല്ലായിരുന്നെങ്കിൽ തന്റെ പിതാവ് രക്ഷപെടുമായിരുന്നില്ല.

ആ സമയത്ത് തന്റെ കുടുംബത്തിന് എന്താണ് സംഭവിച്ചതെന്ന് താൻ ഒരിക്കലും ചിന്തിച്ചിട്ടില്ല . അത് ഭയം കൊണ്ടാണ് . താൻ ന്യൂനപക്ഷ സമുദായത്തിൽ പെട്ടയാളാണെന്ന കാര്യം മനസിലാക്കുന്നത് പ്രായമായപ്പോഴാണ്. അന്ന് തന്റെ മാതാപിതാക്കൾ വിവാഹിതരായിരുന്നില്ല. അമ്മ കിഴക്കൻ ഡൽഹിയിലും അച്ഛൻ ശക്തി നഗറിലും താമസിച്ചു. പക്ഷേ, അച്ഛൻ താമസിച്ചിരുന്ന ശക്തി നഗറിലെ ഏക സിഖ് കുടുംബം ഞങ്ങളായിരുന്നു. ഞങ്ങളുടെ വീടിന് പുറത്ത് ജോംഗ കാർ പാർക്ക് ചെയ്യാറുണ്ടായിരുന്നു. അന്ന് എല്ലാവർക്കും കാർ ഉണ്ടായിരുന്നില്ല. പക്ഷെ ആ കാർ കാരണം കലാപകാരികൾ തങ്ങളുടെ വീട് ഏതാണെന്ന് തിരിച്ചറിഞ്ഞുവെന്നും തപ്‌സി പറയുന്നു.

അവർ വാളുകളും പെട്രോൾ ബോംബുകളും കൊണ്ടുവന്നു. ഞങ്ങളുടേത് ഏക സിഖ് കുടുംബമാണെന്ന് അവർക്കറിയാമായിരുന്നു. ലൈറ്റ് അണച്ച് ഞങ്ങൾ വീട്ടിൽ ഒളിച്ചു. ഓടിപ്പോവാൻ വഴിയില്ല, കാരണം അവർ വന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നു. ഓടിപ്പോയാലും എവിടെ പോകും? ഞങ്ങൾ വാടകയ്‌ക്ക് താമസിച്ചിരുന്നതിടത്ത് 4 കുടുംബങ്ങളാണ്. ഞങ്ങൾ ഒഴികെ മൂന്ന് കൂട്ടരും ഹിന്ദുക്കളായിരുന്നു. കലാപകാരികൾ ഞങ്ങളുടെ വാതിൽക്കൽ വന്നപ്പോൾ, അവർ ഇപ്പോൾ ഇവിടെ നിന്ന് ഓടിപ്പോയി എന്ന് അയൽവാസികൾ പറഞ്ഞു. ഇതുകേട്ട് കലാപകാരികൾ ഞങ്ങളെ കിട്ടാത്ത ദേഷ്യത്തിന് ജോംഗ കാർ ചുട്ടെരിച്ചാണ് മടങ്ങിപോയത് . ചുറ്റുമുള്ള ആളുകൾ അങ്ങനെ പറഞ്ഞത് കൊണ്ട് മാത്രമാണ് എന്റെ കുടുംബം രക്ഷപ്പെട്ടത് – തപ്‌സി പറയുന്നു.

Tags: actressTapsee Pannu
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies