നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി വാക്കുമാത്രം: ദുരിതജീവിതത്തിലായ തിരുവനന്തപുരം‍ രാജാജിനഗര്‍ നിവാസികള്‍ക്കായി ഓടിയെത്തി സുരേഷ്‌ഗോപി ; കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴി പരിഹരിക്കുമെന്ന് നടന്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

നഗരസഭയുടെ സ്മാര്‍ട്ട് സിറ്റി വാക്കുമാത്രം: ദുരിതജീവിതത്തിലായ തിരുവനന്തപുരം‍ രാജാജിനഗര്‍ നിവാസികള്‍ക്കായി ഓടിയെത്തി സുരേഷ്‌ഗോപി ; കേന്ദ്രസര്‍ക്കാര്‍ പദ്ധതി വഴി പരിഹരിക്കുമെന്ന് നടന്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 02:27 pm IST
suresh gopi

suresh gopi

Facebook
Twitter
WhatsAppTelegram

 

തിരുവനന്തപുരം: ചെങ്കല്‍ചൂള രാജാജിനഗറിലെ ജനങ്ങൾക്ക് ആശ്രയമായി നടന്‍ സുരേഷ്‌ഗോപി. തിരുവനന്തപുരം‍ രാജാജിനഗര്‍ നിവാസികളുടെ ദുരിതജീവിതത്തിന് പരിഹാരം കാണാന്‍ ജനങ്ങളുടെ ആവശ്യപ്രകാരമാണ് അദ്ദേഹം സ്ഥലത്തെത്തിയത്. ടിന്‍ഷീറ്റുകള്‍ പാകി തകര്‍ന്നുവീഴാറായ വീടുകളില്‍ ദുര്‍ഗന്ധപൂരിതമായ പരിസരത്ത് ദുരിതജീവിതം നയിക്കേണ്ടിവന്നവരും, അന്‍പതുവര്‍ഷത്തിലേറെയായി തങ്ങള്‍ക്ക് കിട്ടിയ ഫല്‍റ്റുകള്‍ ആള്‍താമസത്തിന് പറ്റാത്തവിധം മേല്‍ക്കൂര അടര്‍ന്നുവീഴുന്നതായും ജനങ്ങൾ പരാതിപ്പെട്ടു.

രാജാജിനഗര്‍ നിവാസികളുടെ പരാ​തിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ അര്‍ബന്‍ ഡവലപ്‌മെന്റ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട് രാജാജിനഗര്‍ നിവാസികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് സുരേഷ്‌ഗോപി മാധ്യമങ്ങളോട് പറഞ്ഞു. അതിന്റെ ഭാഗമായി ഗ്രൗണ്ട്‌റിയാലിറ്റി മനസിലാക്കാനാണ് തന്റെ സന്ദര്‍ശനമെന്നും അദ്ദേഹം വ്യക്തമാക്കി.

”രാജാജിനഗര്‍ നിവാസികളുടെ പരാ​തിക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരിന്റെ അര്‍ബന്‍ ഡവലപ്‌മെന്റ് മിനിസ്ട്രിയുമായി ബന്ധപ്പെട്ട് രാജാജിനഗര്‍നിവാസികളുടെ ജീവിതസൗകര്യം മെച്ചപ്പെടുത്തുന്നതിനുവേണ്ട നടപടികള്‍ സ്വീകരിക്കും. 269 കുടുംബങ്ങള്‍ക്ക് ഫല്‍റ്റുപണിയാനാണ് ആദ്യനിര്‍ദ്ദേശമുണ്ടായതെങ്കിലും അതിപ്പോള്‍ 151 ആയി ചുരുങ്ങിയിരിക്കുന്നു. അതുപോലും ഇഴഞ്ഞുനീങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് അന്വേഷിച്ച് വേണ്ട നടപടി സ്വീകരിക്കും. രാജാജിനഗര്‍ നിവാസികളുടെ ജീവിതനിലവാരത്തില്‍ കാര്യമാത്രപ്രസക്തമായ നടപടികള്‍ സ്വീകരിക്കാനാകുമോ എന്നന്വേഷിക്കുന്നതാണ്. കേന്ദ്രസര്‍ക്കാരുമായി 12 ഏക്കറോളം വരുന്ന കോളനി പൂര്‍ണമായും നവീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കും -”. സുരേഷ്‌ഗോപി പറഞ്ഞു.

ഈ പ്രവർത്തനത്തിനായി അടുത്തടുത്തുള്ള 10 വീടുകള്‍ക്ക് ഒരാളെന്ന നിലയില്‍ 1500 ഓളം കുടുംബങ്ങളില്‍ നിന്നായി ഒരുപ്രതിനിധിസഭ രൂപീകരിച്ച് തന്നെ അറിയിക്കണമെന്നും സുരേഷ്‌ഗോപി രാജാജി നഗര്‍ നിവാസികളോട് ആവശ്യപ്പെട്ടു. തൊട്ടടുത്ത ദിവസം ഇവരുമായി നേരിട്ട് സംസാരിച്ച് വേണ്ടതുചെയ്യാമെന്നും അതിനായി വീണ്ടും വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതോടെ നിവാസികൾ ഓരോരുത്തരായി തങ്ങളുടെ ആശങ്കകകള്‍ പങ്കുവച്ചു. മൂന്നരഏക്കറോളം സ്ഥലത്ത് നഗരസഭ തങ്ങള്‍ക്ക് സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍പ്പെടുത്തി പുതിയതായി ഫല്‍റ്റ് പണിതുതരാമെന്ന് വാക്കുനല്‍കിയിരുന്നെങ്കിലും നടപടികളാകുന്നില്ലെന്ന് രാജാജി നഗര്‍ നിവാസികൾ പറഞ്ഞു. കൂടാതെ പുതിയതായി തയ്യാറാക്കിയ പട്ടികയില്‍ കൂടുതലും സിപിഎം അനുഭാവികളാണ് ഇടംപിടിച്ചിരിക്കുന്നത്. ഇതോടെ നടപടികള്‍ നീണ്ടുപോയാല്‍ ഫണ്ടുതന്നെ ലാപ്‌സാകാന്‍ സാധ്യതയുണ്ടെന്ന് കണ്ടതോടെയാണ് സുരേഷ്‌ഗോപിയുടെ സഹായംതേടിയത്. ബിജെപി മണ്ഡലം സെക്രട്ടറി നടരാജ്കണ്ണന്‍ ചാല, ഏര്യാജനറല്‍സെക്രട്ടറി ദിലീപ്കുമാര്‍, വൈസ്പ്രസിഡന്റ് രവിചന്ദ്രന്‍, മഹിളാമോര്‍ച്ച് മണ്ഡലം ഭാരവാഹി സൗമ്യ, കണ്‍വീനര്‍ മനു രാജാജിനഗര്‍ എന്നിവരും സുരേഷ്‌ഗോപിയോടൊപ്പം പങ്കെടുത്തു.

Tags: Suresh GopimalayalamKERALA BJPactorBJP
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies