ന്യൂഡൽഹി: പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ ഇറക്കേണ്ട പത്ത് വിമാനങ്ങൾ മറ്റ് നഗരങ്ങളിലേക്ക് തിരിച്ചുവിട്ടു. രാജ്യതലസ്ഥാനത്ത് തുടർച്ചയായി പെയ്യുന്ന മഴകാരണമാണ് വിമാനങ്ങൾ തിരിച്ചയക്കേണ്ടി വന്നത്.
തിരിച്ചുവിട്ട പത്ത് വിമാനങ്ങളിൽ ഏഴെണ്ണം ജയ്പൂരിലേക്കും മൂന്നെണ്ണം ലഖ്നൗവിലേക്കുമാണ് അയച്ചിരിക്കുന്നത്. ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് പ്രകാരം ഡൽഹിയുടെ എല്ലാ ഭാഗങ്ങളിലും വരും മണിക്കൂറുകളിൽ ആകാശം മേഘാവൃതമായിരിക്കാൻ സാധ്യത കൂടുതലാണ്.
ഡൽഹിയുടെ പല ഭാഗങ്ങളിലും ഇന്ന് കനത്ത മഴയാണ് ലഭിച്ചത്. മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ഗതാഗതക്കുരുക്കുമുണ്ടായി. ഇന്ന് ഡൽഹിയിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 17.4 ഡിഗ്രി സെൽഷ്യസാണ്. നാളെയും മേഘാവൃതമായ ആകാശവും ചാറ്റൽ മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ ഗവേഷണ കേന്ദ്രം അറിയിച്ചു.
Comments