കണ്ണൂർ: എസ്എസ്എൽസി പരീക്ഷ കഴിഞ്ഞത് ആഘോഷമാക്കാൻ ആരുമറിയാതെ വിദ്യാർത്ഥികൾ ഊട്ടിയ്ക്ക് മുങ്ങിയ വിദ്യാർത്ഥികളെ കണ്ടെത്തി. കൊല്ലം സ്വദേശികളായ വിദ്യാർത്ഥികളാണ് കണ്ണൂരിൽ നിന്ന്് കണ്ടെത്തിയത്. മുന്നറിയിപ്പു ലഭിച്ച റെയിൽ വേ പോലീസിന്റെ പരിശോധനയിലാണ് ഇവരെ കണ്ടെത്തിയത്.
ബുധനാഴ്ച പരീക്ഷ കഴിഞ്ഞ ശേഷം കൊല്ലം സ്വദേശികളായ വിദ്യാർത്ഥികൾ അവധി ആഘോഷിക്കാനായി ഊട്ടിയ്ക്ക് പോകാൻ തീരിമാനിച്ചു. കൊല്ലം റെയിൽ വേ സ്റ്റേഷനിൽ എത്തിയ ഇവർ നിസ്സാമുദ്ദീൻ എക്സ്പ്രസ്സിൽ കണ്ണൂരിലേയ്ക്ക് ടിക്കറ്റെടുത്ത് യാത്ര ആരംഭിച്ചു. 2500 രൂപ മാത്രമായിരുന്നു ഇവരുടെ പക്കൽ ഉണ്ടായിരുന്നത്. ആളറിയാതിരിക്കാനായി യൂണിഫോം മാറിയാണ് ഇവർ യാത്ര ചെയ്തത്.
ഇവരുടെ തിരോധാന അറിയിപ്പ് ലഭിച്ച റെയിലൽ വേ പോലീസ് ട്രെയിനിൽ നടത്തിയ അന്വോഷണമാണ് കണ്ണൂരിൽ വെച്ച് ഇവരെ കണ്ടെത്താൻ സാധിച്ചത്. കണ്ണൂരിൽ എത്തിയപ്പോൾ വിദ്യാർത്ഥികൾ ഇറങ്ങിയില്ല. ഇവരെ ഇന്നലെ ചാത്തന്നൂർ പോലീസ് എത്തി നാട്ടിലേയ്ക്ക് കൊണ്ടുപോയി. ഇന്ന് കോടതിയിൽ ഹാജരാക്കിയശേഷം രക്ഷിതാക്കൾക്കൊപ്പം അയച്ചു.
Comments