കോഴിക്കോട് : കൊലപാതക അട്ടപ്പാടി മധു വധക്കേസിൽ കോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. കേസിൽ ഉന്നത രാഷ്‌ട്രീയ നേതാക്കന്മാർ ഉൾപ്പെടെയുള്ളവർ പ്രതികളായിരുന്നെന്നും അവരെ സംരക്ഷിക്കാൻ ശ്രമങ്ങളുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മധുവിന്റെ കുടുംബത്തിന് മേൽ പല പ്രലോഭനങ്ങൾ ഉണ്ടായിരുന്നെങ്കിലും കേസിൽ ഉറച്ചു നിന്നെന്നും പി.കെ കൃഷ്ണദാസ് പറഞ്ഞു. ഇതോടെയാണ് മധുവിന് നീതി ലഭ്യമായതെന്നും അദ്ദേഹം പറഞ്ഞു.
അട്ടപ്പാടിയിലെ മധു വധക്കേസിൽ ഇന്ന് മണ്ണാർക്കാട് എസ്‌സിഎസ്ടി കോടതി ഇന്ന് വിധി പറഞ്ഞിരുന്നു. 16 പ്രതികളിൽ 14 പേർ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തുകയായിരുന്നു. ആൾകൂട്ട ആക്രമണത്തിനിരയായാണ് മധു കൊല്ലപ്പെട്ടത്. മോഷണകുറ്റം ചുമത്തി മധുവിനെ സംഘടിതമായി ആക്രമിക്കുകയായിരുന്നു. പല പ്രതിസന്ധികളെ തരണം ചെയ്ത് കേസ് വിജയിക്കാൻ മധുവിന്റെ അമ്മയുടെ കരുത്തായിരുന്നു സഹായകമായത്.















