ചെന്നൈ: ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരതിന്റെ ഫ്ലാഗ് ഓഫ് ഉൾപ്പെടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ ചെന്നൈയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വൻ സ്വീകരണമൊരുക്കി തമിഴ് ജനത. പ്രധാനമന്ത്രിയുടെ തമിഴ്നാട് സന്ദർശനത്തെ സ്വാഗതം ചെയ്തുകൊണ്ട് ‘വണക്കം മോദി’ എന്ന ക്യാമ്പെയിൻ ട്വിറ്ററിൽ ട്രെൻഡായി. നിരവധി പേരാണ് നരേന്ദ്രമോദിയെ ഹൃദയം കൊണ്ട് സ്വീകരിച്ച് ട്വിറ്ററിലും മറ്റ് സമൂഹമാദ്ധ്യമങ്ങളിലും ‘വണക്കം മോദി’ എന്ന് കുറിച്ചിരിക്കുന്നത്.
ചിലർ ’ഗോബാക്ക് മോദി’ എന്ന ക്യാമ്പെയിനുമായി ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് ‘വണക്കം മോദി’ ക്യാമ്പെയിനുമായി ജനങ്ങൾ രംഗത്തു വന്നത്. നിമിഷങ്ങൾ കൊണ്ടാണ് വണക്കം മോദി ക്യാമ്പെയിൻ ട്വിറ്ററിൽ ട്രെൻഡായത്. വണക്കം മോദി എന്ന ക്യാമ്പെയിൻ ഇന്ത്യ മുഴുൻ തരംഗമാക്കിയതിൽ ജനങ്ങളോട് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ.അണ്ണാമലൈ നന്ദിയും പറഞ്ഞു.
#VandeBharat சிறுவனின் கவிதை..!#Vanakkam_Modi pic.twitter.com/DpvNu94HaE
— Dr.L.Murugan (@Murugan_MoS) April 8, 2023
ചെന്നൈ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി സ്റ്റാലിൻ പൊന്നാട അണിയിച്ച് സ്വാഗതം ചെയ്തു. വഴിയോരങ്ങളിൽ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ചെന്നൈ വിമാനത്താവളം, പല്ലാവരം സൈനിക മൈതാനം, സെൻട്രൽ റെയിൽവേസ്റ്റേഷൻ, വിവേകാനന്ദ ഹൗസ് എന്നീ നാലിടങ്ങളിലെ ചടങ്ങുകളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്.
Comments