തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ മരുമകൾക്ക് ക്രൂരപീഡനം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം. തിരുവനന്തപുരം പരശുവയ്ക്കൽ സ്വദേശി പ്രേമലതക്കാണ് സ്ത്രീധനം നൽകാത്തതിൽ ഭതൃപിതാവിന്റെ ക്രൂര മർദ്ദനമേറ്റത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂവഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചു.
വീഡിയോയിലെ ദൃശ്യങ്ങളിൽ യുവതിയെ വടികൊണ്ട് ഭതൃപിതാവ് മർദ്ദിക്കുന്നതായിക്കാണാം. ഇയാളിൽ നിന്ന് കുതറി രക്ഷപ്പെടാൻ ശ്രമിക്കുന്ന യുവതിയെ പിൻ തുടർന്നെത്തി മർദ്ദിക്കുന്നതായും കാണാം. യുവതിയെ ഇതിന് മുൻപും പല തവണ മർദ്ദിച്ചിട്ടുണ്ട്. തുടർന്ന് പോലീസിൽ പരാതിപ്പെട്ടെങ്കിലും കേസെടുത്തില്ലെന്ന് യുവതി പറഞ്ഞു.
Comments