സുറത്ത് കോടതി വിധിയിൽ അപ്രതീക്ഷീതമായി ഒന്നുമില്ലെന്നും രാഹുലിന്റെ അഹങ്കാരത്തിന് ലഭിച്ച താക്കീതാണ് വിധിയെന്നും അനിൽ കെ ആന്റണി. പ്രധാനമന്ത്രിയെ അധിക്ഷേപിക്കാൻ വേണ്ടി ഒരു സമുദായത്തെ മുഴുവൻ രാഹുൽ അധിക്ഷേപിച്ചു. അതിൽ തെറ്റ് തിരുത്തി മാപ്പ് പറയുന്നതിന് പകരം താൻ സാവർക്കറല്ല ഗാന്ധിയാണ് എന്നെല്ലാം പറഞ്ഞ് രാഹുൽ അഹങ്കാരം നിറഞ്ഞ മനോഭാവത്തോടെ മുന്നോട്ട് പോകുകയായിരുന്നു. രാഹുലിന്റെ ഈ മനോഭാവത്തിന് കോടതിയിൽ നിന്നും ലഭിച്ച താക്കീതാണ് ഇത്. ഇനിയെങ്കിലും തെറ്റ് മനസ്സിലാക്കി രാഹുൽ മാപ്പ് പറയണമെന്ന് അനിൽ കെ ആന്റണി ആവശ്യപ്പെട്ടു.
ഇന്ന് കോൺഗ്രസ് പാർട്ടി രാഹുലിന്റെ മണ്ടത്തരങ്ങളിൽ ശ്രദ്ധ കേന്ദ്രകരിച്ചാലും ഇല്ലെങ്കിലും വലിയ മാറ്റമൊന്നും ഉണ്ടാകില്ല. ഇന്ന് രാജ്യത്തെ ഏറ്റവും ജനസമ്മതനായ നേതാവാണ് നരേന്ദ്രമോദി. രാജ്യത്തുടനീളം പ്രധാനമന്ത്രിക്ക് ജനപിന്തുണയുണ്ട്. കാശ്മീർ മുതൽ കന്യാകുമാരി വരെയും കച്ച് മുതൽ കാമരൂപം വരെയും എല്ലാ ജനങ്ങൾക്കും നരേന്ദ്ര മോദിയുടെ കഴിവിനെയും നേട്ടങ്ങളെയും പറ്റി പൂർണ്ണ വിശ്വാസമുണ്ട്. അതിനാൽ പ്രതിപക്ഷം ഒരുമിച്ചാലും ഇല്ലെങ്കിലുമെല്ലാം വരുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് അനിൽ കെ ആന്റണി പറഞ്ഞു.
Comments