ന്യൂഡൽഹി: ഈദുൽ ഫിത്തറിന്റെ തലേന്ന് രാജ്യത്തുടനീളമുള്ള ആളുകൾക്ക് പെരുന്നാൾ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. സ്നേഹത്തിന്റെയും അനുകമ്പയുടെയും പുത്തനുണർവ് പകരുന്ന പെരുനാൾ എന്ന് ഓർമിപ്പിച്ചുക്കൊണ്ട് രാഷ്ട്രപതി രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ അറിയിച്ചു.
‘ഇന്ത്യയിലും വിദേശത്തും താമസിക്കുന്ന എന്റെഎല്ലാ പൗരന്മാർക്കും പ്രത്യേകിച്ച് നമ്മുടെ മുസ്ലീം സഹോദരീ സഹോദരന്മാർക്കും എന്റെ ഹൃദയംഗമമായ ആശംസകൾ അറിയിക്കുന്നു’എന്ന് രാഷ്ട്രപതി ദ്രൗപദി മുർമു പറഞ്ഞു.
ഈദ് ഐക്യദാർഢ്യത്തിന്റെയും പരസ്പര സൗഹാർദ്ദത്തിന്റെയും സന്ദേശമാണ് നൽകുന്നത്. സമാധാനപരമായ ഒരു ജീവിതം കെട്ടിപ്പടുക്കാൻ ഈ ദിനം പ്രചോദനകരമാകുമെന്ന് രാഷ്ട്രപതി ആശംസാ സന്ദേശത്തിൽ പറഞ്ഞു.
Comments