ബെംഗളൂരു: കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ കട്ടൗട്ടിനെ സുരക്ഷിതമായി സ്ഥാപിക്കുന്ന ഒരു വൃദ്ധന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വറൈലായിരുന്നു. ഇപ്പോഴിത വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കർണാടകയിലെ ദേവനഹള്ളിയിൽനിന്നുള്ളതാണ് വീഡിയോ.
പ്രധാനമന്ത്രിയോടുള്ള അചഞ്ചലമായ വിശ്വാസം. പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള നിസ്വാർത്ഥമായ വിശ്വാസമാണ് ബിജെപിയുടെ ശക്തി സ്രോതസ്സ്. കർണാടകയിലെ ദേവനഹള്ളിയിൽ നിന്നുള്ള മനോഹരമായ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ. എന്നായിരുന്നു വീഡിയോ പങ്കുവെച്ച് അമിത് ഷാ കുറിച്ചത്.
പണത്തിനുവേണ്ടിയാണോ ഇങ്ങനെ ചെയ്യുന്നതെന്ന് കട്ടൗട്ട് സുരക്ഷിതമായി വെക്കുന്ന വ്യക്തിയോട് വീഡിയോ ചിത്രീകരിക്കുന്നയാൾ ചോദിക്കുന്നുണ്ട്. എന്നാൽ പണം തനിക്ക് വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാൻ ആരിൽനിന്നും പണം വാങ്ങാറില്ല. പ്രധാനമന്ത്രിയോടുള്ള സ്നേഹവും വിശ്വാസവുംകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു.
Comments