ചെന്നൈ: തമിഴ്നാട്മന്ത്രി സഭയിൽ വീണ്ടും അഴിച്ചുപണി. ധനമന്ത്രി സ്ഥാനത്ത് നിന്നും പളനിവേൽ ത്യാഗ രാജനെ മാറ്റി. തങ്കം തേനരസനായിരിക്കും പുതിയ ധനമന്ത്രി. മുൻപ് വ്യവാസായ മന്ത്രിയായിരുന്നു ഇദ്ദേഹം. ഐടി വകുപ്പിലേയ്ക്കാണ് ത്യാഗരാജനെ മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി എംകെ സ്റ്റാലിനും മന്ത്രി ഉദയ നിധി സ്റ്റാലിനും എതിരായ ത്യാഗരാജന്റെ വിവാദ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് മന്ത്രി സഭയിൽ പുതിയ അഴിച്ചുപണി നടത്തിയത്.
മുഖ്യമന്ത്രിയും കുടുംബവും ധനസമാഹരണം നടത്തുന്നുവെന്നും ഒരേസമയം പാർട്ടിയിലും ഭരണത്തിലും അധികാരകേന്ദ്രത്തിൽ ഇരിക്കുന്നെ എന്നുമായിരുന്നു ശബ്ദരേഖ. എന്നാൽ പുറത്തുവന്ന ശബ്ദരേഖ വ്യാജമാണെന്നായിരുന്നു ത്യാഗ രാജന്റെ വാദം. ക്ഷീര സംരക്ഷണ വകുപ്പ് മന്ത്രിയായിരുന്ന നാസറിനെ ഇന്നലെ മന്ത്രിസഭയിൽ നിന്നും മാറ്റിയിരുന്നു. ഇവയടക്കം അഞ്ച് വകുപ്പുകളിലാണ് സ്റ്റാലിൻ മാറ്റം വരുത്തിയരിക്കുന്നത്. അധികരത്തിൽ എത്തി രണ്ടാം തവണയാണ് ഇത്തരത്തിൽ സ്റ്റാലിന് മന്ത്രി സഭയിൽ മാറ്റം വരുത്തുന്നത്.
Comments