മുംബൈ: ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് കയാറാൻ ശ്രമിച്ച നാല് യുവാക്കൾ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ത്രിംബകേശ്വർ ക്ഷേത്രത്തിലായിരുന്നു സംഭവം. രാജ്യത്തെ 12 ജ്യോതിർലിംഗ ക്ഷേത്രങ്ങളിലൊന്നാണ് മഹാരാഷ്ട്രയിലെ ത്രിംബകേശ്വർ. മെയ് 13നായിരുന്നു കേസിനാസ്പദമായ സംഭവം.
അകിൽ യൂസഫ് സയ്യദ്, സൽമാൻ അകിൽ സയ്യദ്, മതിൻ രാജു സയ്യദ്, സലിം ബക്ഷു സയ്യദ് എന്നിവരാണ് ക്ഷേത്രത്തിലേക്ക് അതിക്രമിച്ച് പ്രവേശിക്കാൻ ശ്രമിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്താൻ സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു. ക്ഷേത്ര സമിതിയാണ് പരാതി നൽകിയിരിക്കുന്നത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആണ് ഉത്തരവിട്ടത്. മഹാരാഷ്ട്രയിലെ ക്രമസമാധാന നില തകർക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും ബോധപൂർവം നടക്കുന്ന അത്തരം ശ്രമങ്ങളെ നിയമപരമായി നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
Comments