തലങ്ങൾ മാറി വന്ന ആത്മബന്ധം; മലൈക്കോട്ടൈ വാലിബൻ ലുക്ക് വൈറൽ; ചിത്രം പങ്കുവെച്ച് ആശംസ അറിയിച്ച് നിർമാതാവ് ഷിബു ബേബി
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

തലങ്ങൾ മാറി വന്ന ആത്മബന്ധം; മലൈക്കോട്ടൈ വാലിബൻ ലുക്ക് വൈറൽ; ചിത്രം പങ്കുവെച്ച് ആശംസ അറിയിച്ച് നിർമാതാവ് ഷിബു ബേബി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 21, 2023, 12:19 pm IST
Facebook
Twitter
WhatsAppTelegram

വെള്ളിത്തിരയിലെ നടനവിസ്മയം മോഹൻലാലിന്റെ പിറന്നാൾ ദിനമാണിന്ന്. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ വില്ലനായി എത്തി ഇന്ന് കേരള ജനതയുടെ നായകനായി മാറിയ താരമാണ് മോഹൻലാൽ. ഏറ്റെടുത്ത ഓരോ വേഷങ്ങളിലൂടെയും പങ്കുവെയ്‌ക്കുന്ന ചിത്രങ്ങളിലൂടെയും ഓരോ നിമിഷവും മലയാളികളെ അദ്ദേഹം അമ്പരപ്പിച്ച് കൊണ്ടേയിരിക്കുന്നു. ഇപ്പോഴിതാ പ്രിയ താരത്തിന്റെ പിറന്നാൾ ആഘോഷമാക്കുകയാണ് കേരളക്കരയൊന്നാകെ. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി ആളുകളാണ് താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ നടന്റെ ലുക്കാണ് വൈറൽ ആയിരിക്കുന്നത്.

കുടുമി കെട്ടി, കയ്യിൽ ടാറ്റു അടിച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. മലൈക്കോട്ടൈ വാലിബന്റെ നിർമാതാവ് ഷിബു ബേബി ജോൺ മോഹൻലാലിന് ആശംസ അറിയിച്ച് പങ്കുവെച്ച ഫോട്ടോ ആണ് വൈറലായിരിക്കുന്നത്. ‘തലങ്ങൾ മാറിവന്ന ഒരു ആത്മബന്ധം. മോഹൻലാലിൽ തുടങ്ങി ലാലുവിലൂടെ വാലിബനിൽ എത്തിനില്ക്കുന്നു. ഹാപ്പി ബർത്ത് ഡെ ലാലു’, എന്ന അടിക്കുറിപ്പോട് കൂടിയാണ് ഷിബു ചിത്രം പങ്കുവെച്ചിരിക്കുന്നത്. പിന്നാലെ തന്നെ വിവിധ സമൂഹമാദ്ധ്യമങ്ങളിൽ ചിത്രം പ്രത്യക്ഷപ്പെടുകയായിരുന്നു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തിടെ ആണ് വാലിബന്റെ രാജസ്ഥാൻ ഷെഡ്യൂൾ പൂർത്തിയായത്. 77 ദിവസത്തെ ഷൂട്ടിംഗ് ആയിരുന്നു ഇവിടെ ഉണ്ടായിരുന്നത്. നിലവിൽ ചെന്നൈയിൽ ആണ് ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. ലിജോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന സിനിമ എന്ന പ്രത്യേകതയും വാലിബനുണ്ട്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത്.

മധു നീലകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. വസ്ത്രാലങ്കാരം റോണക്‌സ് സേവ്യർ ആണ്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരാടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും ‘ നിർമ്മാണ പങ്കാളികളാണ്.

Tags: entertainmentbirthdaymohanlalwisheskeralaSUB
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

നവരാത്രി: തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി; ഉത്തരവ് ഉടൻ ഇറങ്ങും

ഏഷ്യൻ ഗെയിംസ് താരങ്ങൾക്ക് ഡൽഹിയിൽ അത്താഴവിരുന്നൊരുക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘വീട്ടിൽ പോയി പറയൂ’; കനത്തതോൽവിക്ക് കാരണമായി;പിണറായിക്കെതിരെ സിപിഎമ്മിൽ വിമർശനം; ഏകപക്ഷീയ നടപടികൾ തിരിച്ചടിയായി, ഭരണത്തിൽ പാർട്ടി തകർന്നെന്ന് ജില്ലാ കമ്മിറ്റി

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

കണ്ണൂരിൽ ബൈക്കിൽ കാറിടിച്ച് അപകടം; സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ല; ഇന്ത്യയുടെ മറുപടി ഇനി കൂടുതല്‍ ശക്തമാക്കും; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്‌നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies