തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ,വാമനപുരം കാരേറ്റ് വർക്ക്ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന ബസിലാണ് മൃതദേഹം കണ്ടെത്തിയത്. വാമനപുരം സ്വദേശി ബാബുവാണു മരിച്ചത്. വർക്ക്ഷോപ്പിലെ ജീവനക്കാരായിരുന്നു മൃതദേഹം കണ്ടത്. കുറച്ച് കാലമായി വീട്ടുകാരുമായി പിണങ്ങി ജീവിക്കുകയായിരുന്നു ഇയാൾ.
ആക്രി പെറുക്കിയാണ് ബാബു ഉപജീവനം നടത്തിയിരുന്നത്. സ്ഥിരമായി ബാബു ബസിൽ കിടന്നുറങ്ങുന്ന പതിവുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുറച്ചുകാലമായി സർവ്വീസ് നടത്താതെ കിടന്ന ബസിന്റെ സീറ്റുകൾക്കിടയിൽനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് സീറ്റുകൾ മുറിച്ചുമാറ്റിയാണ് മൃതദേഹം പുറത്തെടുത്തത്.
പ്രാഥമിക പരിശോധനകൾക്ക് ശേഷം ബന്ധുക്കളെ വരുത്തി മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മോർച്ചറിയിലേക്കു മാറ്റി. നിലവിൽ അസ്വാഭാവിക മരണത്തിനു പോലീസ് കേസ് എടുത്തു.
Comments