കാസർകോട്: ചെന്നൈ – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. കാഞ്ഞങ്ങാട് കോട്ടച്ചേരിയിൽ നിന്നാണ് തൃശൂർ സ്വദേശി സനീഷിനെയാണ് പോലീസ് സംഘം പിടികൂടിയത്. വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ഇയാൾ നീലേശ്വരം റെയിൽവേ സ്റ്റേഷനിലിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
ട്രെയിൻ നീലേശ്വരത്ത് എത്തിയപ്പോൾ പെൺകുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ട്രെയിനിൽ നിന്ന് ഇറങ്ങിയോടുകയുമായിരുന്നു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കാസർകോട് റെയിൽവേ പൊലീസാണ് കേസെടുത്തത്. അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പിടികൂടുകയായിരുന്നു.
യാത്രക്കിടയിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൽ യുവ നടിയ്ക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ കണ്ടക്ടറും ഡ്രൈവറും ഓടിച്ചിട്ട് പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശി സവാദിനെതിരെ നെടുമ്പാശേരി പൊലീസ് ആണ് കേസെടുത്തത്. ഇയാളിപ്പോൾ റിമാൻഡിലാണ്. എറണാകുളം അങ്കമാലിയിൽ വെച്ചാണ് നഗ്നതാപ്രദർശനം നടത്തിയത്. ഇതേ തുടർന്ന് അടുത്തിരുന്ന യുവതി ബഹളം വെച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ സവാദിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
Comments