ശ്രീനഗർ: ജമ്മുകശ്മീരിലെ ഗുൽമാർഗിൽ കംഗ്ദൂരി മേഖലയിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി പോലീസ് സേന. നാല് കുട്ടികളടങ്ങുന്ന കുടുംബത്തെയാണ് പോലീസ് ഉദ്യോഗസ്ഥർ കംഗ്ദൂരി മേഖലയിൽ നിന്ന് രക്ഷപ്പെടുത്തിയത്. തെലങ്കാന സ്വദേശികളാണ് കംഗ്ദൂരി പ്രദേശത്ത് കുടുങ്ങിയ വിനോദസഞ്ചാരികൾ. കങ്ദൂരിയിലേക്കുള്ള ഗൊണ്ടോള സവാരിയ്ക്കിടെയാണ് സംഘം കുടുങ്ങിയത്.
സവാരി കഴിഞ്ഞ് മടങ്ങുന്നതിനിടെ കുടുംബം വഴി തെറ്റുകയായിരുന്നു. ഗുൽമാർഗ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് നടത്തിയ പരിശോധനയിലാണ് കുടുങ്ങി കിടക്കുകയായിരുന്ന കുടുംബത്തെ കണ്ടെത്തിയത്. വിനോദസഞ്ചാരികൾ സുരക്ഷിതരാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments