തിരുവനന്തപുരം: തിരുവനന്തപുരത്ത് തന്റെ വിരമിക്കൽ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ അദ്ധ്യാപിക കുഴഞ്ഞ് വീണ് മരിച്ചു. കാരേറ്റ് പേടികുളം സ്വദേശിനി മിനി (56) ആണ് മരിച്ചത്. വെഞ്ഞാറമൂട്ടിൽ വെച്ചാണ് അദ്ധ്യാപിക കുഴഞ്ഞുവീണത്.
സഹപ്രവർത്തകർ വെഞ്ഞാറമൂട്ടിൽ വെച്ചായിരുന്നു അദ്ധ്യാപികയ്ക്ക് സൽക്കാരം ഒരുക്കിയത്. അതിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കുഴഞ്ഞ് വീണത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വെഞ്ഞാറമൂട് പിരപ്പൻകോട് ഗവൺമെന്റ് ഹയർ സ്കൂൾ അദ്ധ്യാപികയാണ് മിനി. ഈ മാസം 31-നായിരുന്നു വിരമിക്കൽ.
Comments