2009 ജൂലൈയിലാണ് പാർലമെന്റ് മന്ദിരത്തിന്റെ താഴത്തെ നിലയിൽ കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറയുടെ ഓഫിസുള്ള 37–ാം നമ്പർ മുറിയുടെ സീലിങ് ഇളകി വീണത്. മുറിയിൽ ആ സമയത്ത് ആരുമില്ലാത്തതിനാൽ സ്ഥിതി ഗുരുതരമായില്ലെങ്കിലും ഓഫിസിലെ വസ്തുവകകൾക്ക് കേടുപാടു പറ്റി.
പഴയ പാർലമെന്റ് മന്ദിരം ദുർബലാവസ്ഥയിലാണെന്ന് അന്ന് രാജ്യസഭാ ഉപാധ്യക്ഷൻ കെ. റഹ്മാൻ ഖാന്റെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ വിലയിരുത്തലിൽ കണ്ടെത്തിയിരുന്നു . നിലവിൽ ഡൽഹിയിലെ പല സർക്കാർ സംവിധാനങ്ങളും പ്രവർത്തിക്കുന്നത് വാടക കെട്ടിടങ്ങളിലാണ് . സെൻട്രൽ വിസ്തയുടെ വരവോടെ സർക്കാരിന് ലാഭിക്കാനാകുക 1000 കോടിയാണ് .
സെൻട്രൽ ഡൽഹിയിലെ വിവിധ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി ഓഫീസുകൾ സെൻട്രൽ വിസ്റ്റയിൽ പുതുതായി നിർമ്മിച്ച കെട്ടിടങ്ങളിലേയ്ക്ക് മാറ്റുമെന്ന് ഭവന, നഗരകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു .”കേന്ദ്ര സർക്കാരിന്റെ പല ഓഫീസുകളും പലയിടങ്ങളിലായി ചിതറിക്കിടക്കുന്നു, പലതും വലിയ തുക ആവശ്യമുള്ള വാടകക്കെട്ടിടങ്ങളിലാണ്. മുഴുവൻ സെൻട്രൽ വിസ്തയിലേയ്ക്ക് മാറ്റും. എല്ലാ ഓഫീസുകളും ഒരിടത്ത് വരും. ഇത് വാടക ലാഭിക്കുക മാത്രമല്ല, പല പദ്ധതികൾക്കും ഏകോപനമുണ്ടാകും “ ഉദ്യോഗസ്ഥർ വ്യക്തമാക്കി .
Comments