കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം ഉൾപ്പടെ മുന്ന് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്; പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 01:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളമടക്കം 3 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. കേരളം, കർണാടക, ബിഹാർ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടന്നത്. നിരോധിത ഭീകരവാദ സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ബീഹാറിലെ പുൽവാരി ഷെരീഫ് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. 25- ലധികം കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. പട്നയിലെ പുൽവാരി ഷെരീഫ് മേഖലയിൽ പിഎഫ്ഐ നടത്തിയ അക്രമങ്ങളിലും ഗൂഢാലോചനയിലും അന്വേഷണം നടത്തുന്നതിന്റെ ഭാഗമായി പ്രതികളുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിൽ കോഴിക്കോടും, കാസർഗോഡും തിരുവനന്തപുരത്തും റെയ്ഡ് നടന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന അക്രമ പരമ്പരയിൽ ആദ്യം പോലീസ് കേസെടുക്കുകയും പിന്നീട് എൻഐഎ ഏറ്റെടുക്കുകയുമായിരുന്നു. പിഎഫ്ഐയുമായി ബന്ധപ്പെട്ട നിരവധി ദേശവിരുദ്ധ ലേഖനങ്ങളും രേഖകളും റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ട്. ഭാരതത്തെ ഇസ്ലാമിക രാഷ്‌ട്രമാക്കാനുള്ള നീക്കങ്ങൾ വ്യക്തമാക്കുന്ന വിഷൻ 2047 ഇന്ത്യ സൂചിപ്പിക്കുന്ന ലഘുലേഖകളാണ് കണ്ടെത്തിയിരുന്നത്. കേസിൽ ആറ് പേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. പ്രധാനമന്ത്രിയുടെ പാട്‌ന സന്ദർശനവേളയിൽ തുടർച്ചയായ ആക്രമണങ്ങൾ നടത്താനും, പ്രധാനമന്ത്രിയെ അപായപ്പെടുത്താനുമുള്ള ഗൂഢാലോചനകളാണ് പിഎഫ്‌ഐ ഭീകരവാദികൾ ബീഹാറിൽ നടത്തിയത്. ജൂലൈ 12ന് പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുമ്പായി 11ന് നടന്ന റെയ്ഡിൽ പ്രധാനമന്ത്രിയെ ലക്ഷ്യം വച്ചുള്ള രഹസ്യ യോഗങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു.

ഈ വർഷം ഫെബ്രുവരി 4-5 തീയതികളിൽ ബിഹാറിലെ മോത്തിഹാരിയിൽ എട്ട് സ്ഥലങ്ങളിൽ എൻഐഎ തിരച്ചിൽ നടത്തിയിരുന്നു. കൊലപാതകം നടത്താൻ ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജീകരിച്ച രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സമാധാനവും സാമുദായിക സൗഹാർദവും തകർക്കാൻ ലക്ഷ്യമിട്ടുള്ള അപകീർത്തികരവും പ്രകോപനപരവുമായ ഫെയ്സ്ബുക്ക് വീഡിയോ പോസ്റ്റ് ചെയ്തതായി കണ്ടിരുന്നു. അതേസമയം പിഎഫ്‌ഐ ബന്ധത്തെ തുടർന്ന് നിലമ്പൂരിലും കൊണ്ടോട്ടിയിലും മഞ്ചേശ്വരത്തും പോപ്പുലർ ഫ്രണ്ടുമായി ബന്ധമുള്ളവരുടെ വീടുകളിൽ എൻഐഎ റെയ്ഡ് നടന്നു. നിലമ്പൂരിൽ ചന്തക്കുന്നു സ്വദേശി ശരീഫ് എന്ന ആളുടെ വീട്ടിൽ ആയിരുന്നു പരിശോധന. ഇവിടെ നിന്നും രേഖകൾ പിടിച്ചെടുത്തു.

Tags: PFInia raidkerala
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies