കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ടം; ഒത്തുകളിച്ച് പോലീസ്; അന്വേഷണം മന്ദഗതിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2023, 07:44 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ എസ്എഫ്‌ഐ ആൾമാറാട്ട കേസിൽ പോലീസ് അന്വേഷണം മന്ദഗതിയിൽ. കേരള സർവകലാശാല ഡിജിപിയ്‌ക്ക് നൽകിയ പരാതി കാട്ടാക്കട പോലീസിന് കൈമാറി ദിവസങ്ങൾ പിന്നിട്ടും അന്വേഷണത്തിൽ പുരോഗതിയില്ല. അതേസേമയം, എ വിശാഖിനെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും മറ്റ് നടപടികൾ സ്വീകരിക്കാൻ സിപിഎമ്മും തയാറായിട്ടില്ല.

എസ്എഫ്‌ഐ ആൾമാറാട്ട വിവാദം പുറത്തായി രണ്ടാഴ്ചകൾ കഴിയുമ്പോഴും പ്രതിയെന്ന് ആരോപിക്കുന്നവരുടെ മൊഴിയെടുക്കാൻ പോലും പോലീസിന് കഴിഞ്ഞിട്ടില്ല. ആൾമാറാട്ട വിവാദം പുറത്തായി അടുത്ത ദിവസം തന്നെ പ്രിൻസിപ്പൽ ജി ജെ ഷൈജു നേരിട്ട് രേഖകൾ എല്ലാം സർവകലാശാലയ്‌ക്ക് കൈമാറുകയും രജിസ്ട്രാർ ഈ രേഖകളെല്ലാം ഡിജിപി ഉൾപ്പെടെയുള്ളവർക്ക് നൽകുകയും ചെയ്തിരുന്നു. എന്നാൽ നിലവിൽ കോളേജിലെയും യൂണിവേഴ്‌സിറ്റിയിലെയും രേഖകൾ പരിശോധിക്കുകയാണെന്നും മൊഴിയെടുക്കുന്ന നടപടികളിലേക്ക് കടന്നിട്ടില്ല എന്നുമാണ് കാട്ടാക്കട പോലീസ് നൽകുന്ന വിശദീകരണം.

പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കെതിരെയും ജില്ലയിലെ പ്രധാന എംഎൽഎമാർക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോഴാണ് അന്വേഷണം വൈകിപ്പിക്കാൻ സിപിഎമ്മും തീരുമാനിച്ചിരിക്കുന്നത്. സമാനമായ രീതിയിൽ ആരംഭിച്ച അന്വേഷണങ്ങളൊന്നും സിപിഎം ജില്ലാ നേതൃത്വം ഇതുവരെ പൂർത്തിയാക്കിയിട്ടുമില്ല. അന്വേഷണ സംഘം കൂടുതൽ റിപ്പോർട്ടുകൾ ഇതുവരെ നൽകിയിട്ടില്ല. വ്യക്തമായ രാഷ്‌ട്രീയ ഇടപെടലുകൾ ഉള്ളതിനാലാണ് തുടർനടപടികൾ പോലീസ് വൈകിപ്പിക്കുന്നതെന്നാണ് ഉയർന്ന് വരുന്ന ആരോപണം.

Tags: ThiruvananthapuramSFIKattakkada College
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies