ഭുവനേശ്വർ: രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്. 233 പേർ മരിക്കുകയും 900-ത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ശനിയാഴ്ചയാണ് ദു:ഖാചരണം നടത്തുന്നത്.
‘ബഹനാഗ റെയിൽവേ സ്റ്റേഷനടുത്തുണ്ടായ ദാരുണമായ തീവണ്ടി അപകടത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി നവീൻ പട്നായിക് ഒരു ദിവസത്തെ ദുഃഖാചരണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജൂൺ 3-ന് സംസ്ഥാനത്ത് ഒരു ആഘോഷ പരിപാടികളും നടത്തേണ്ടതില്ല’.- ഒഡീഷ സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ട്വീറ്റ് ചെയ്തു
പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ബലാസൂർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനടുത്ത് മൂന്ന് ട്രെയിനുകൾ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അപകട സ്ഥലത്ത് ദേശീയ ദുരന്തനിവാരണ സേനയടക്കമുള്ള വന്‍ സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Comments