ആരോഗ്യ പരിരക്ഷ രംഗത്ത് ഡിജിറ്റൽ സംവിധാനങ്ങളെ പ്രയോജനപ്പെടുത്തുന്നത് ഇന്ത്യയെ കണ്ട് പഠിക്കണമെന്ന് ഡബ്ല്യുഎച്ച്ഒ ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇന്നൊവേഷൻ ഡയറക്ടർ ഡോ. അലൈൻ ലാബ്രിക്ക്. ജി20 സമ്മേളനത്തിന്റെ ഭാഗമായി ഹൈദ്രാബാദിൽ നടന്ന യോഗത്തിലാണ് അലൈൻ ലാബ്രിക്ക് ഇത് പറഞ്ഞത്.
ആഗോള തലത്തിൽ ആരോഗ്യ രംഗം സുപ്രധാനമായ ഡിജിറ്റൽ വിപ്ലവത്തിന്റെ വക്കിലാണെന്ന് അലൈൻ ലാബ്രിക്ക് പറഞ്ഞു. കോവിഡ് കാലത്തെ അപേക്ഷിച്ച് മുൻപുണ്ടായിരുന്നതിനേക്കാൾ വലിയ രീതിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഉപയോഗം വർദ്ധിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ ഇടപെടലുകളിൽ നിന്ന് ലോകം പാഠം സ്വീകരിക്കണമെന്നും ഇന്ത്യയെ പ്രശംസിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ലോകത്ത് ആരോഗ്യ മേഖലയുടെ വളർച്ചയ്ക്കായി ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയിലെ ഡിജിറ്റൽ സാങ്കേതിക വിദ്യയൂടെ വളർച്ചയ്ക്ക് പ്രധാന്യം നൽകുന്ന ഇന്ത്യയെ അദ്ദേഹം അനുമോദിക്കുകയും ചെയ്തു. ഇതിനായി ജി 20 ചർച്ചകളിൽ ഇടം നൽകിയതിനെയും അദ്ദേഹം സ്വാഗതം ചെയ്തു
Comments