പാലക്കാട്: മാൻകുട്ടിയെ തെരുവ് നായകൾ കടിച്ചുകൊന്നു. പാലക്കാട് അഗളിയിലാണ് സംഭവം. നാലോളം തെരുവുനായകൾ ചേർന്ന് പുള്ളിമാനെ കൂട്ടം കൂടി കടിച്ച് കൊല്ലുകയായിരുന്നു. മാനിനെ കടിച്ച് കൊല്ലുന്ന വീഡിയോ ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച് കഴിഞ്ഞു.
കഴിഞ്ഞ ദിവസം നിലമ്പൂരിലും പുള്ളിമാനെ തെരുവ് നായകൾ ആക്രമിച്ച സംഭവമുണ്ടായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ പുള്ളിമാനെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഏകേദശം മൂന്ന് വയസ് പ്രായമുള്ള പുള്ളിമാനെയാണ് റോഡരികിൽ ചത്ത നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൂച്ചക്കുത്ത് വനം ഔട്ട്പോസ്റ്റിലെ വനപാലകർ എത്തിയാണ് പുള്ളിമാന്റെ ജഡം എടുത്ത് മാറ്റിയത്.
സമാനമായി കഴിഞ്ഞ ആഴ്ച വയനാട് മാനന്തവാടിയിലും തെരുവനായകൾ മാനിനെ കടിച്ച് കൊലപ്പെടുത്തിയിരുന്നു. നായകളുടെ കടിയേറ്റ് പരിക്കുകളോടെ മദ്രസയിലേയ്ക്ക് ഓടിക്കയറിയ പുള്ളിമാൻ പിന്നീട് ചത്തു. നായകൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്നാണ് മാൻ മദ്രസയിൽ കയറിയത്.
Comments