ഞാനിങ്ങനെ ആയതുകൊണ്ട് ആ സ്‌കൂളിൽ നിന്നും തിരിച്ചയച്ചു; മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്, എന്റെ ബാഗ് ചുമന്നത് സഹോദരിയായിരുന്നു; സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവെച്ച് ഗിന്നസ് പക്രു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞാനിങ്ങനെ ആയതുകൊണ്ട് ആ സ്‌കൂളിൽ നിന്നും തിരിച്ചയച്ചു; മറ്റൊരു സ്‌കൂളിലാണ് പഠിച്ചത്, എന്റെ ബാഗ് ചുമന്നത് സഹോദരിയായിരുന്നു; സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ പങ്കുവെച്ച് ഗിന്നസ് പക്രു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

പരിമിതികൾ ഏറെയുണ്ടായിട്ടും അവയെല്ലാം തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ വ്യക്തിയാണ് ഗിന്നസ് പക്രു. വെല്ലുവികളെ നേരിട്ട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് നീങ്ങിയ താരത്തിന് ഇത് സന്തോഷങ്ങളുടെ കാലമാണ്. അടുത്തിടെയാണ് നടന് രണ്ടാമതൊരു പെൺകുഞ്ഞ് കൂടി ജനിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചതും. ജീവിതത്തിലെ പ്രതിസന്ധികൾ നിറഞ്ഞ പഴയ കാലത്തെക്കുറിച്ച് താരം പല അഭിമുഖങ്ങളിലും പരാമർശിച്ചിട്ടുണ്ട്. വിവാഹ ജിവിതത്തെപ്പറ്റി ചിന്തിക്കണമെന്ന് ഉപദേശിച്ചത് അന്തരിച്ച നടൻ ബഹദൂർ ആണെന്നും താരം പറഞ്ഞിട്ടുണ്ട്. തന്റെ ആഗ്രഹങ്ങൾക്കനുസരിച്ച് കരിയറും ജീവിതവും കെട്ടിപ്പടുക്കുവാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം.

തന്റെ കുട്ടിക്കാലത്തെ ഓർമ്മകളെക്കുറിച്ച് സംസാരിക്കുകയാണ് ഗിന്നസ് പക്രുവിപ്പോൾ. സ്‌കൂൾ കാല ഓർമ്മകളാണ് നടൻ പങ്കുവെച്ചത്. അദ്ധ്യാപകർ തന്ന പിന്തുണയെക്കുറിച്ച് നടൻ ഓർത്തു.

നടന്റെ വാക്കുകൾ ഇങ്ങനെ….

‘ആദ്യമായി എന്നെ സ്റ്റേജിൽ നിർബന്ധിച്ച് കയറ്റിയതാണ്. അന്ന് ഞാൻ ചെയ്തത് കഥാപ്രസംഗമാണ്. നാല് അധ്യാപികമാരാണ് വേദിയിൽ കയറാൻ എന്നെ നിർബന്ധിച്ചത്. അന്ന് കിട്ടിയ സമ്മാനം ഒരു വിളക്കാണ്. അത് ഇന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്. ഞാനിങ്ങനെ ആയത് കൊണ്ട് ഒരു സ്‌കൂളിൽ എനിക്ക് അഡ്മിഷൻ കിട്ടിയില്ല. തരില്ല എന്ന് പറഞ്ഞ് എന്നെ തിരിച്ചയച്ചു. അങ്ങനെ വേറെ സ്‌കൂളിൽ ചെന്നു. അവിടെ അഡ്മിഷൻ കിട്ടി. മാണി സാർ എന്ന പ്രഥമ അദ്ധ്യാപകനാണ് എനിക്ക് അഡ്മിഷൻ തന്നത്. എനിക്ക് വേണ്ട സൗകര്യങ്ങളെല്ലാം തരുകയും കലാപരമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ സ്‌കൂളിൽ വെച്ചാണ് യുവജനോത്സവത്തിൽ സ്റ്റേറ്റ് വിന്നറാവുന്നത്. കുട്ടിക്കാലം മുതൽ പ്രോഗ്രാമിന് പോവുന്നത് കൊണ്ട് ക്ലാസുകൾ മിസ് ആവുമായിരുന്നു. ആ സമയത്ത് അധ്യാപകരുടെ സ്‌നേഹമാണ് എന്നെ വിദ്യാഭ്യാസത്തിൽ നിലനിർത്തിയത്.

സ്‌കൂൾ കാലത്ത് ഞാൻ എന്റെ ബാഗെടുത്ത് നടന്നിട്ടില്ല. സഹോദരിയാണ് എന്റെ ബാഗെടുത്തത്. ഇപ്പോൾ അവൾ ജില്ലാ കോടതിയിൽ ജോലി ചെയ്യുന്നു. അവൾ എന്നേക്കാൾ ഒരു വയസ് താഴെയാണ്. എനിക്ക് കൂടുതൽ പുസ്തകങ്ങളുണ്ടാവും. ക്ലാസിൽ എനിക്ക് പറ്റുന്ന തരത്തിൽ മേശയും കസേരയും ഒരുക്കിത്തന്നു. പക്ഷെ അത് ഞാൻ മിഠായികൾ വാങ്ങിച്ച് കൂട്ടുകാർക്ക് വാടകയ്‌ക്ക് കൊടുത്തു. ഇത് ടീച്ചർ മനസ്സിലാക്കി. എനിക്ക് മറ്റ് പിള്ളേരിൽ നിന്നും മാറിയിരിക്കാൻ ഇഷ്ടമില്ലായിരുന്നു. ഇഷ്ടമുള്ളിടത്ത് ഇരിക്കാൻ അധ്യാപകരും പറഞ്ഞു. സ്‌കൂൾ ബാഗെന്നാൽ അന്ന് അലൂമിനിയം പെട്ടിയാണ്. അതിൽ ചവിട്ടിയാണ് ഞാൻ ബെഞ്ചിലേക്ക് കയറുക. തുടങ്ങി സ്‌കൂൾ കാലഘട്ടത്തിലെ ഓർമ്മകൾ ഗിന്നസ് പക്രു പങ്കുവെച്ചു.’

പഠനകാലത്ത് തന്നെയാണ് ഗിന്നസ് പക്രു കലാരംഗത്തേക്കും ചുവടു വെയ്‌ക്കുന്നത്. വളരെപെട്ടന്ന് തന്നെ പക്രുവിന് സിനിമാ ലോകത്തും സ്വീകാര്യത ലഭിച്ചു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത ഗിന്നസ് പക്രുവിന് അത്ഭുത ദ്വീപിലാണ് ആദ്യമായി മുഴുനീള വേഷം ലഭിക്കുന്നത്. നടനെന്നതിനൊപ്പം സംവിധാന രംഗത്തും ഗിന്നസ് പക്രു കഴിവു തെളിയിച്ചിട്ടുണ്ട്. കുട്ടിയും കോലുമാണ് ഗിന്നസ് പക്രു സംവിധാനം ചെയ്ത സിനിമ.

Tags: LifemalayalamactorSUB
ShareTweetSendShare

More News from this section

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

Latest News

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies