വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വനവാസി വയോധികന് പരിക്ക്. കേരള-തമിഴ്നാട് അതിർത്തി നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) ആക്രമണത്തിൽ പരിക്കേറ്റത്. രാത്രി 7.30 ഓടെ കോളനിക്ക് സമീപത്ത് വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു.
ഭാസ്ക്കരന്റെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. കോളനിക്കാർ ബഹളം വച്ചതോടെ ആന പിന്തിരിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഭാസ്ക്കരനെ തമിഴ്നാട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പന്തല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Comments