തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ജൂൺ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് ഇന്ന് വിപണിയിൽ സ്വർണം വിൽക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,600 രൂപയാണ് വിപണി വില. ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണിയിൽ 160 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ മൂന്ന് ദിവസം കൊണ്ട് 480 രൂപയാണ് സ്വർണത്തിന് വിപണിയിൽ കുറഞ്ഞിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് വിപണിയിൽ 5,450 രൂപയാണ് വിപണി വില. ഗ്രാമിന് 20 രൂപ കുറഞ്ഞാണ് 5,450 രൂപയിലെത്തിയിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഔൺസിന് 1932 ഡോളർ വരെയെത്തിയിരിക്കുകയാണ്. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 30 രൂപയായിരുന്നു കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് ഇന്നലെ 5,470 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 240 രൂപ കുറഞ്ഞ് 43,760 രൂപയായിരുന്നു ഇന്നലെ വിപണി വല. തുടർച്ചയായി സ്വർണവില കുറയുന്നത് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസമാണെങ്കിലും വിൽക്കാനൊരുങ്ങുന്നവർക്ക് വലിയ വെല്ലുവിളിയായിരിക്കുകയാണ്.
Comments