എറണാകുളം: പ്രധാനമന്ത്രി നരേന്ദ്രമോദി നാടിനു സമർപ്പിച്ച കൊച്ചി വാട്ടർ മെട്രോയുടെ സർവ്വീസ് കൂട്ടുന്നു. കൂടുതൽ ജലപാതകളെ ബന്ധിപ്പിച്ച് 20 ടെർമിനലുകൾ കൂടി നിർമ്മിക്കാനാണ് തീരുമാനം. ഇതിൽ 16 എണ്ണത്തിന്റെ നിർമ്മാണത്തിന് സ്ഥലം ഏറ്റെടുത്ത് കഴിഞ്ഞു. ഇതിനുള്ള ടെണ്ടർ നടപടികൾ അവസാന ഘട്ടത്തിലാണ്.
നെട്ടൂർ, തൈക്കൂടം, തോപ്പുംപടി, മട്ടാഞ്ചേരി, താന്തോന്നി തുരുത്ത്, വരാപ്പുഴ, കടമക്കുടി തുടങ്ങിയ മേഖലകളിലേക്കാണ് സർവീസ്. പുതിയ ടെർമിനലുകൾ എത്തുന്നതോടെ 10 ദ്വീപുകളിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരമാകും. 23 വലിയ ബോട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിലുള്ളത്.
കൊച്ചിൻ ഷിപ്പിയർഡാണ് ബോട്ടുകൾ നിർമ്മിക്കുന്നത്. നേരത്തെ പണി ആരംഭിച്ച ബോൾഗാട്ടി, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ പുതിയ ടെർമിനലുകളുടെ പണി അന്തിമഘട്ടത്തിലാണ്. പുതിയ ടെർമിനലുകളുടെ ടെണ്ടർ നടപടികൾ പൂർത്തിയായാൽ നിർമ്മാണം ഉടൻ ആരംഭിക്കും.















