റഷ്യയുമായുള്ള സംഘർഷം തുടരുന്നതിനിടെ യുക്രൈയ്ൻ സന്ദർശിച്ച് സ്പാനിഷ് പ്രധാനമന്ത്രി. 60 ദശലക്ഷം ഡോളറിന്റെ സഹായവും യുക്രൈയ്നിന് സ്പെയിൻ വാഗ്ദാനം ചെയ്തു. യൂറോപ്യൻ യൂണിയൻ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിന് തൊട്ടുപുറകയാണ് സ്പാനിഷ് പ്രധാനമന്ത്രി പേഡ്രോ സഞ്ചേഷിന്റെ സന്ദർശനം. സൈനിക പിന്തുണയും സ്പെയിൻ യുക്രൈയ്നും ഉറപ്പ് നൽകിയിട്ടുണ്ട്
യൂറോപ്യൻ യൂണിയൻ അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതിനെ തൊട്ടു പുറകെയായിരുന്നു സ്പാനിഷ് പ്രധാനമന്ത്രിയുടെ യുക്രൈയ്ൻ സന്ദർശനം. പോളണ്ടിൽ നിന്ന് ട്രെയിൻ മാർഗ്ഗം എത്തിയ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സഞ്ജേഷ്, യുക്രൈയ്ൻ പ്രസിഡണ്ട് വളാഡിമർ സെലൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. റഷ്യ തങ്ങൾക്കെതിരെ ക്ലസ്റ്റർ ബോംബുകൾ ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്ക യുക്രൈയ്ൻ പങ്കുവെച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ അമേരിക്ക ക്ലസ്റ്റർ ബോംബുകൾ യുക്രൈയ്ന് നൽകാനുള്ള ആലോചനയും നടത്തുന്നുണ്ട്.
നാറ്റോ സൈനിക സഖ്യ രാഷ്ട്രങ്ങൾ യുക്രൈയ്നെ സഹായിക്കാൻ ധാരണയുണ്ടായ പശ്ചാത്തലത്തിൽ ആണ് സന്ദർശനം എന്നത് പ്രാധാന്യമർഹിക്കുന്നു. മാത്രമല്ല യുദ്ധ ടാങ്കുകൾ ഉൾപ്പെടെ യുക്രൈയ്ന് നൽകാൻ സ്പാനിഷ് പ്രധാനമന്ത്രി വാഗ്ദാനം നൽകിയിട്ടുണ്ട്. 60 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക സഹായവും സ്പെയിൻ നൽകും. യുക്രൈയ്ൻ നാറ്റോ സഖ്യത്തിൽ ചേരാൻ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ആയിരുന്നു റഷ്യയുമായി സംഘർഷം ഉടലെടുത്തത്. യുക്രൈയ്നിലെ രണ്ട് പ്രവിശ്യകൾ റഷ്യയോട് വിധേയത്വം പ്രഖ്യാപിച്ചിരുന്നു. റഷ്യൻ ഗോത്ര വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ നാറ്റോ സഖ്യ രാഷ്ട്രങ്ങൾ പ്രതികാര നടപടി സ്വീകരിക്കുമെന്ന് ആശങ്കയായിരുന്നു റഷ്യ യുക്രൈയ്ൻ സംഘർഷത്തിന് ആധാരം.
Comments