കാസർകോട്; കനത്ത മഴയിൽ മരം കടപുഴകി വീണ് കുട്ടിയ്ക്ക് ദാരുണാന്ത്യം. കാസർകോട് അംഗടിമുഗർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിലാണ് അപകടമുണ്ടായത്. ആറാം ക്ലാസ് വിദ്യാർത്ഥിനി ആയിഷത്ത് നിംഹ(11) ആണ് മരിച്ചത്. നിംഹയോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരം സ്കൂൾ വിട്ട സമയത്തായിരുന്നു അപകടം. അംഗടിമുഗർ സ്വദേശി യൂസഫ്-ഫാത്തിമ ദമ്പതിമാരുടെ മകളാണ് നിംഹ. അപകട സമയത്ത് പ്രദേശത്ത് ശക്തമായ മഴയും കാറ്റുമുണ്ടായിരുന്നു.
സ്കൂൾ ഗ്രൗണ്ടിൽ ഇനിയും അപകടഭീഷണിയുള്ള മരങ്ങൾ ഉണ്ടെന്നും അത്തരം മരങ്ങൾ വെട്ടിമാറ്റാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ പറയുന്നു.
Comments