കോൺഗ്രസ് ആണും പെണ്ണും കെട്ട നിലപാട് എടുക്കരുതെന്ന് എ.കെ ബാലൻ; ലീഗിനെ മുറുകെപിടിച്ച് ഗോവിന്ദൻ; വരില്ലെന്നറിഞ്ഞിട്ടും ലീഗിനെ 'തലോടി'യും കോൺഗ്രസിനെ തല്ലിയും സിപിഎം; ഏതു വിധേനയും മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാൻ ശ്രമം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കോൺഗ്രസ് ആണും പെണ്ണും കെട്ട നിലപാട് എടുക്കരുതെന്ന് എ.കെ ബാലൻ; ലീഗിനെ മുറുകെപിടിച്ച് ഗോവിന്ദൻ; വരില്ലെന്നറിഞ്ഞിട്ടും ലീഗിനെ ‘തലോടി’യും കോൺഗ്രസിനെ തല്ലിയും സിപിഎം; ഏതു വിധേനയും മുസ്ലീം ലീഗിനെ ഒപ്പംകൂട്ടാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2023, 01:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സിപിഎമ്മിന്റെ ഏകീകൃത സിവിൽ കോഡ് സെമിനാറിൽ പങ്കെടുക്കില്ലെന്ന് മുസ്ലീം ലീഗ് വ്യക്തമാക്കിയിട്ടും ലീഗിനെ കൈവിടാതെ സിപിഎം നേതാക്കളുടെ പ്രതികരണം. പാണക്കാട് നടന്ന യോഗത്തിന് ശേഷം സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടും മുസ്ലീം ലീഗിനെ കൈവിടാൻ സിപിഎം തയ്യാറായില്ല. സിപിഎം നേതാക്കളുടെ പ്രതികരണങ്ങൾ ലീഗിനെ തള്ളാതെയായിരുന്നു. സെമിനാറിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും മുസ്ലീം ലീഗും സിപിഎമ്മിനെ തള്ളിയില്ല.

സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ മുന്നണിപോരാളിയായി മുസ്ലീം ലീഗിനെ സെമിനാറിലേക്ക് വീണ്ടും ക്ഷണിച്ചു. ലീഗ് യുഡിഎഫിന്റെ ഭാഗമായ രാഷ്‌ട്രീയ പാർട്ടിയാണെന്നും വർഗീയ കക്ഷികളൊഴിച്ചുള്ളവരുടെ കൂട്ടായ്മയാണ് ലക്ഷ്യമെന്നും പറഞ്ഞു. വിശാല ഐക്യപ്രസ്ഥാനം രൂപപ്പെടണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ലീഗിന് അവരുടെ ന്യായമുണ്ടാകും. ഇമ്മാതിരിയുള്ള ശ്രമത്തിന് ആര് മുൻ കൈ എടുത്താലും ഞങ്ങൾ സഹകരിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

കോൺഗ്രസ് സമീപനം കേരളം മാർക്‌സിസ്റ്റ് വിമുക്തമെന്ന മുദ്രാവാക്യമാണെന്ന് എ.കെ ബാലൻ പറഞ്ഞു. കോൺഗ്രസിന് നയം ഇല്ല. നയം ഇല്ലാത്ത പാർട്ടിയുടെ കൂടെ നിന്നാൽ ആ പാർട്ടിയുടെ നിലനിൽപ്പ് ഇല്ലാതെയാകും. സമസ്ത എന്നാൽ മുസ്ലിം വിഭാഗത്തിലെ ബുദ്ധിജീവി ഉൾപതിഷ്ണു വിഭാഗമാണ്. അവർ ഗുണപരമായ നിലപാട് എടുത്തുവെന്നും എകെ ബാലൻ പറഞ്ഞു.

സിഎഎ സമരത്തിൽ ചെന്നിത്തല പങ്കെടുത്തു. തൊട്ടടുത്ത ദിവസം മാറി. വ്യക്തി നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. ആണും പെണ്ണും കെട്ട നിലപാട് എടുക്കരുത്. ലീഗിനെ ഒപ്പം കൂട്ടാൻ ഞങ്ങളും, ഞങ്ങൾക്ക് ഒപ്പം വരാൻ ലീഗും തീരുമാനിച്ചിട്ടില്ല. അതുവരെ അതിന്റെ പേരിൽ വിവാദം ഉണ്ടാക്കേണ്ടെന്നും ബാലൻ പറഞ്ഞു സെമിനാറിൽ പങ്കെടുക്കുന്നതിനെ മുന്നണി മാറ്റമായി കാണേണ്ടതില്ലെന്നും ലീഗിന് ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും ബാലൻ പറഞ്ഞു.

സെമിനാറിൽ നിന്ന് ലീഗ് വിട്ടുനിൽക്കുന്നത് യുഡിഎഫിന്റെ ഭാഗമായതിലെ രാഷ്‌ട്രീയപ്രയാസം മൂലമെന്നും ലീഗ് അണികൾക്ക് സെമിനാറിനോട് അനുകൂല സമീപനമാണെന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനൻ വ്യക്തമാക്കി. ലീഗിന്റെ പ്രയാസം മനസിലാക്കുന്നുവെന്നും മോഹനൻ പറഞ്ഞു.

Tags: CPMleagueMV Govindanmuslimseminar
Share
Tweet
SendShare

More News from this section

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies