ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് കാണാതായ രണ്ടു സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി. നായിബ് സുബേദാർ കുൽദീപ് സിങ്, ലാൻസ് നായിക് തേലു റാം എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.ഒരാളുടെ മൃതദേഹം ശനിയാഴ്ച രാത്രിയോടെയും രണ്ടാമത്തെ സൈനികന്റെ ഞായറാഴ്ചയോടെയുമാണ് ലഭിച്ചത്.
മരിച്ചവരിൽ ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായി അധികൃതർ അറിയിച്ചു.കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഒഴുകിപ്പോയ രണ്ട് സൈനികരുടെ മൃതദേഹങ്ങൾ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നാണ് കണ്ടെത്തിയത്.
പട്രോളിംഗിനായി ദോഗ്രാനല്ല കടക്കുന്നതിനിടെ ഇരുവരും പോഷാന നദിയിലെ ഒഴുക്കിൽപ്പെടുകയായിരുന്നു.തുടർച്ചയായ മൂന്നാം ദിവസവും മഴ തുടരുന്നതിനെ തുടർന്ന് ജമ്മു കശ്മീരിലെ രണ്ട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Comments