‘മദ്യപാനം ആരോഗ്യത്തിന് ഹാനികരം’. ഒട്ടുമിക്ക കുടുംബ കലഹങ്ങൾക്കും മുഖ്യാധാരം ചിലപ്പോൾ മദ്യപിച്ചു വരുന്ന ഭർത്താവോ, ഭാര്യയോ ആവാം.. വേറെ ഒരിടത്തും ക്ഷമാശീലം കാണിക്കാത്ത മനുഷ്യർ ബീവറേജിനു മുന്നിൽ ക്യൂ നിൽക്കുന്നത് കണ്ട് പഠിക്കണമെന്ന് പരിഹസിച്ച് ചിലരെങ്കിലും പറയുന്നത് നമ്മൾ കേട്ടിരിക്കും. അങ്ങനെ പരിഹസിക്കുന്നവർക്ക് ഒരു മുതൽക്കൂട്ടുമായിട്ടാണ് ജെർമനിയിലെ ബ്രീവറി ന്യുസെല്ലർ ക്ലോസ്റ്റർബ്രൗ വന്നിരിക്കുന്നത്.
ബിയറിനെ പൊടി രൂപത്തിൽ വികസിപ്പിച്ചാണ് കമ്പനി രംഗത്തെത്തിരിക്കുന്നത്. പൊടിയുണ്ടെങ്കിൽ ഇൻസ്റ്റന്റായി ബിയർ ഉണ്ടാക്കാൻ സാധിക്കുമെന്നാണ് കമ്പനി വാദം. ഇത്തരത്തിലുള്ള ഒരു ബിയർ ലോകത്താദ്യമായിട്ടാണ് ഇറക്കുമതി ചെയ്യുന്നത്. ഇൻസ്റ്റന്റ് കോഫി ഉണ്ടാക്കുന്നത്‌പോലെ ഇത് ഉണ്ടാക്കാൻ സാധിക്കുമെന്നും ഇനി കമ്പനി ലക്ഷ്യം ബാത്ത് ബിയർ ഉണ്ടാക്കുന്നതാണെന്നും, അതുവഴി ബിയറിൽ കിടന്ന് കുളിക്കാമെന്നും കമ്പനി ജെനറൽ മാനേജർ സ്റ്റെഫാൻ ഫ്രിറ്റ്‌ഷെ മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ ഈ മദ്യം ജെർമനിയിലാണ് ലഭിക്കുക, വരും വർഷങ്ങളിൽ ആഗോളതലത്തേയ്‌ക്ക് വികസിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
Comments