സഗര ചക്രവർത്തിയുടെ കഥ - രാമായണ വിചിന്തനം ഭാഗം – 7
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Spirituality

സഗര ചക്രവർത്തിയുടെ കഥ – രാമായണ വിചിന്തനം ഭാഗം – 7

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2023, 07:00 am IST
Facebook
Twitter
WhatsAppTelegram

കഴിഞ്ഞ ദിവസം ഭഗീരഥനെ പരാമർശിച്ചപ്പോൾ സഗരനെപ്പറ്റിപ്പറയുകയുണ്ടായി. സഗരൻ എന്ന പേരിനു പിന്നിലൊരു കഥയുണ്ട്. രാമന്റെ വംശമായ ഇക്ഷ്വാകുവംശത്തിലെ അസിത രാജാവ് ഒരു യുദ്ധത്തിൽത്തോറ്റ് രണ്ടു പത്നിമാരുമായി ഹിമാലയത്തിലേക്ക് പോയി. അപ്പോൾ അദ്ദേഹത്തിന്റെ രണ്ടു പത്നിമാരും ഗർഭിണികളായിരുന്നു. ഹിമാലയത്തിൽക്കഴിയവേ രാജാവ് മരിച്ചു. അതിലൊരു രാജ്ഞി മറ്റേയാൾക്ക് വിഷം കൊടുത്തു. വിഷത്താൽ അവശയായ അവൾ ച്യവനമഹർഷിയെ അഭയം പ്രാപിച്ചു. (പ്രസിദ്ധമായ ച്യവനപ്രാശം എന്ന ആയുർവ്വേദ ഔഷധം ഇദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.) ച്യവനൻ എന്ന ബ്രഹ്മർഷി തന്നെ ആശ്രയിച്ചു വന്ന രാജ്ഞിയെ ആശ്വസിപ്പിച്ചു. “രാജ്ഞീ, നീ വിഷമിക്കേണ്ട. നീ പ്രസവിക്കുന്ന പുത്രൻ മഹാബലവാനും തേജസ്വിയും വീരനുമായിരിക്കും. അവനോടൊപ്പം നിന്റെ ഉള്ളിൽച്ചെന്ന വിഷവും വെളിയിൽ വരും. തെല്ലും ഭയപ്പെടേണ്ടതില്ല.”
പതിവ്രതാരത്നമായ രാജ്ഞി ഗര (വിഷം) ത്തോടു കൂടി ഒരു പുത്രനെ പ്രസവിച്ചു. ആ അത്ഭുത ശിശുവിന് സഗരൻ (ഗരത്തോടു കൂടി പിറന്നവൻ) എന്ന പേരുണ്ടായി. സഗരൻ പിന്നീട് പ്രശസ്തമാം വിധം രാജ്യം ഭരിച്ചു.
വാല്മീകി രാമായണം 37-)o സർഗ്ഗം ഇക്ഷ്വാകു വംശപരമ്പരയിലാണ് രാമന്റെ വംശത്തെപ്പറ്റി പറയുന്നത്.

എത്രയോ കാലമായി മനുഷ്യൻ പരസ്പരം ചതിച്ചും കൊന്നും വെന്നും ജീവിക്കുന്നു. എല്ലാക്കാലത്തും ഇതുണ്ടായിരുന്നു. സഗരന്റെ പിതാവ് അസിതൻ ഹേഹയന്മാരും, താല ജംഘന്മാരും ശശിബിന്ദുക്കളുമായും യുദ്ധത്തിൽ പരാജയപ്പെട്ടാണ് ഹിമാലയത്തിലെത്തിയത്. അവിടെ വച്ച് മരണപ്പെട്ട അസിതന്റെ ഗർഭിണിയായ ഭാര്യയാണ് മറ്റൊരുവൾക്ക് വിഷം കൊടുത്തത്.
എന്നിട്ടോ അതിൽ നിന്ന് ഒരു വലിയ വംശം ഉയർന്നു വന്നു. ഭഗീരഥനെപ്പോലെ, രാമനെപ്പോലെ ലോകം എന്നെന്നും ഓർത്തിരിക്കുന്ന മഹാത്മാക്കളുടെ പൂർവ്വിക പരമ്പരയെപ്പറ്റി പറയുക വഴി വലിയൊരു സന്ദേശം രാമായണം നൽകുന്നു.
മനുഷ്യ ജന്മമെന്നാൽ കഷ്ടപ്പാടും ദുരിതവുമൊക്കെ നിറഞ്ഞതാണ്. ജയവും തോൽവിയും മാറി മാറി വരും. ഒരു കയറ്റത്തിന് ഒരു ഇറക്കമുണ്ട് എന്ന നാടൻ ചൊല്ലിനെ അനുസ്മരിപ്പിക്കുന്ന കഥകളും സംഭവങ്ങളും കോർത്തിണക്കിയ രാമായണം നിത്യജീവിതത്തിൽ വളരെ പ്രസക്തമാണ്.

തയ്യാറാക്കിയത്
സജീവ് പഞ്ച കൈലാസി
9961609128
9447484819

രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയ രാമായണ വിചിന്തനം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://janamtv.com/tag/ramayanavichinthanam/

Tags: SUBSajeev Pancha KailashiRamayanavichinthanam
Share
Tweet
SendShare

More News from this section

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ആറന്മുള വള്ളസദ്യ പുനരാരംഭിച്ചു; പമ്പയിലെ ജലനിരപ്പ് കുറഞ്ഞതോടെ പള്ളിയോടങ്ങൾ തിരിച്ചെത്തി; ഭക്തജന തിരക്ക് കൂടുന്നു

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഇരുട്ടകറ്റുന്ന വെളിച്ചം:അജ്ഞാന തിമിരമകറ്റിയ ഗുരുപാദം; അജ്ഞതയുടെ അന്ധകാരത്തിൽ നിന്ന് ജ്ഞാനത്തിന്റെ പ്രകാശത്തിലേക്ക് നയിക്കുന്ന ഗുരു പൂർണ്ണിമ

കുണ്ഡലിനിശക്തിയെ തൊട്ടുണർത്തുന്ന ദണ്ഡനാഥ; നിഗൂഢതകൾ നീങ്ങുന്ന വാരാഹി ഉപാസന

Latest News

ബുമ്രയുടെ രണ്ട് വര്‍ഷത്തെ ആധിപത്യത്തിന് വിരാമം; ചരിത്രത്തിലാദ്യമായി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമനായി മിച്ചല്‍ സ്റ്റാര്‍ക്ക്

ക്യാച്ചിനായി ഡൈവ്, വാരിയെല്ലിന് പരിക്ക്; ശ്രീലങ്കയ്‌ക്കെതിരെ സിറാജ് ഗ്രൗണ്ട് വിട്ടു, ഇന്ത്യക്ക് ആശങ്ക

ലങ്കയ്‌ക്ക് ഫോളോ ഓണ്‍; ഇന്ത്യക്കെതിരെ16 റണ്‍സ് ലീഡ്; അഞ്ചാം ദിനം നിര്‍ണായകം

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; ലഖ്നൗ-ബെംഗളൂരു വിമാനത്തില്‍ ടിഷ്യു പേപ്പറില്‍ കുറിപ്പ്, സുരക്ഷാ പരിശോധന ശക്തമാക്കി

കാസര്‍കോട് ഉപ്പളയില്‍ ആംബുലന്‍സ് അപകടം; ഡിവൈഡറിലിടിച്ച് മറിഞ്ഞ് രോഗി മരിച്ചു

പി.എച്ച്. കുര്യന്‍ അന്തരിച്ചു; കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് നയത്തിന് നിര്‍ണായക സംഭാവന നല്‍കിയ മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി

നേപ്പാള്‍ പ്രളയം: ബാലന്‍ ഷായുമായി സംസാരിച്ച് മോദി; എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ഇന്ത്യ

റെയില്‍വേയില്‍ വൃത്തികേട് കാട്ടിയാല്‍ ഇനി 1000 രൂപ പിഴ; പുതിയ ചട്ടം പ്രാബല്യത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies