ഗുവാഹത്തി: അസമിലെ നാഗോൺ ജില്ലയിൽ ലഹരി വേട്ട. മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അമീർ ഹുസൈൻ, അഫ്രാസ് ഹുസൈൻ, അനോവര ബീഗം എന്നിവരാണ് പിടിയിലായത്. 2.5 കോടി രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്ന് പോലീസ് ഇവരുടെ പക്കൽ നിന്ന് കണ്ടെടുത്തു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാഗോൺ ജില്ലാ പോലീസ് നടത്തിയ സ്പെഷ്യൽ ഓപ്പറേഷനിലാണ് കഴിഞ്ഞ ദിവസം രാത്രി പ്രതികൾ ലഹരിയുമായി വലയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
നേരത്തെ ജൂൺ 26-ന്, അന്താരാഷ്ട്ര ലഹരി വിരുദ്ധദിനത്തിൽ അസമിലെ കരിംഗഞ്ച് ജില്ലാ പോലീസും ഭരണകൂടവും പിടിച്ചെടുത്ത 225 കോടിയോളം വിലമതിക്കുന്ന മയക്കുമരുന്ന് കണ്ടെത്തി നശിപ്പിച്ചിരുന്നു.
Comments