ഡൽഹി-മുംബൈ വിമാനത്തിൽ വനിത ഡോക്ടർക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രൊഫസർ അറസ്റ്റിലായി. 47-കാരനാണ് പിടിയിലായത്. ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
24കാരിയായ ഡോക്ടറിന് സമീപത്തായിരുന്നു പ്രതി ഇരുന്നിരുന്നത്. രാവിലെ 5.30നാണ് വിമാനം ഡൽഹിയിൽ നിന്ന് പുറപ്പെട്ടത്. വിമാനം മുംബൈയിൽ ലാൻഡ് ചെയ്യുന്നതിന് കുറച്ച് നിമിഷം മുൻപ് പലതവണ ശരീരത്തിൽ കയറിപിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതയിൽ പറയുന്നത്
യുവതി ബഹളം കൂട്ടുകയും വിമാന ജീവനക്കാരെ വിവരം അറിയിക്കുകയുമായിരുന്നു. വിമാനം മുംബൈൽ ലാൻഡ് ചെയ്തതിന് പിന്നാലെ ഇയാളെ സഹർ പോലീസ് സ്റ്റേഷനിൽ കൈമാറി. അതേസയമം കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് ജാമ്യം ലഭിച്ചെന്ന് പോലീസ് അറിയിച്ചു.
Comments