കോഴിക്കോട്: യുവാവിനെ സുഹൃത്തിന്റെ വീട്ടിലെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുറമേരി സ്വദേശി മകൻ സിദ്ധാർഥ് ബാബു(31) നെയാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളെ രണ്ട് ദിവസം മുൻപാണ് കാണാതായത്. തുടർന്ന് സിദ്ധാർത്ഥിനെ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുന്നതിനിടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സിദ്ധാർത്ഥിന്റെ വീട്ടിൽ നിന്നും അഞ്ഞൂറ് മീറ്റർ മാറിയാണ് ഇയാളെ കണ്ടെത്തിയത്. വീട്ടുകാർ വെള്ളം കോരുന്നതിനിടെയാണ് സിദ്ധാർത്ഥിനെ കണറ്റിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരെത്തി പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഇറങ്ങി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം നാളെ ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിദ്ധാർഥ് ബാബുവിന്റെ മൊബൈൽഫോൺ ഉൾപ്പടെ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments