ഇന്ത്യൻ പാസ്പോർട്ട് ഉടമകൾക്ക് റഷ്യയിലേക്ക് ഇ-വിസ പ്രഖ്യാപിച്ചു. ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യൻ പൗരന്മാർക്ക് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ഇന്ത്യ ഉൾപ്പെടെ 52 രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് ഇ-വിസ ഉപയോഗിച്ച് റഷ്യയിലേക്ക യാത്ര ചെയ്യാനാവുക.
ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള വിസയുടെ കാലാവധി 60 ദിവസമാണ്. ഈ വിസ ഉപയോഗിച്ച് 16 ദിവസം വരെ രാജ്യത്ത് താമസിക്കാനാകും. വിനോദം, ബിസിനസ് ട്രിപ്പുകൾ, പരിപാടികളിൽ പങ്കെടുക്കാൻ എന്നിവയ്ക്ക് ഇ -വിസ ഉപയോഗിച്ച് റഷ്യയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. യാത്രയ്ക്ക് 72 മണിക്കൂർ മുൻപെങ്കിലും യാത്രക്കാർ അവരുടെ അപേക്ഷകൾ സമർപ്പിക്കണം. നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ അനുവദിക്കാൻ നാല് ദിവസമാണ് ആവശ്യം. വിസ ലഭിക്കാനായി അപേക്ഷകൾ 40 ഡോളറാണ് കോൺസുലാർ ഫീസായി നൽകേണ്ടത്.
Comments