ഭാരതത്തിന്റെ സായുധ സേനകളിലും ബഹിരാകാശ ഗവേഷണത്തിലും തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും വനിതകളുടെ നിറസാന്നിധ്യം; പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫും വനിതയാണ്; സ്ത്രീകൾ പുരോഗതി കൈവരിക്കുമ്പോൾ ലോകവും വളരുന്നു: പ്രധാനമന്ത്രി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിന്റെ സായുധ സേനകളിലും ബഹിരാകാശ ഗവേഷണത്തിലും തുടങ്ങി എല്ലാ സുപ്രധാന മേഖലകളിലും വനിതകളുടെ നിറസാന്നിധ്യം; പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫും വനിതയാണ്; സ്ത്രീകൾ പുരോഗതി കൈവരിക്കുമ്പോൾ ലോകവും വളരുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന സ്ത്രീ ശാക്തീകരണത്തെക്കുറിച്ചുള്ള ത്രിദിന ജി20 മന്ത്രിതല യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വീഡിയോ കൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. സ്ത്രീകൾക്ക് അഭിവൃദ്ധി ലഭിക്കുന്നതോടെ ലോകവും അഭിവൃദ്ധിയിലേക്ക് കടക്കുകയാണെന്ന് യോഗത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം രാജ്യത്തിന്റെ വളർച്ചയെ കൂടുതൽ ഊർജ്ജസ്വലമാക്കുമെന്നും വിദ്യാഭ്യാസ പുരോഗതി ആഗോള പുരോഗതിയെ കൂടുതൽ മുന്നോട്ട് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്ത്രീകളുടെ ശബ്ദം മാറ്റങ്ങൾക്ക് പ്രചോദനം നൽകുന്നവയാണ്. ഇവരെ ശാക്തീകരിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗ്ഗം സ്ത്രീകൾ നയിക്കുന്ന വികസന സമീപനങ്ങൾ തന്നെയാണ്. രാഷ്‌ട്രപതി ദ്രൗപദി മുർമു ഇതിന് മാതൃകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗോത്ര പശ്ചാത്തലത്തിൽ നിന്നെത്തിയ വനിത ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെയാണ് മുന്നോട്ട് നയിക്കുന്നത്. ഇതിന് പുറമേ ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിരോധ സേനയുടെ കമാൻഡർ-ഇൻ-ചീഫ് ആയും രാഷ്‌ട്രപതി ദ്രൗപദി മുർമു സേവനം അനുഷ്ടിക്കുന്നു.

ഇതിന് പുറമേ ഇന്ത്യയിലെ തദ്ദേശ സ്ഥാപനങ്ങളിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ 46 ശതമാനവും സ്ത്രീകളാണ്. സ്വയം സഹായ സംഘം രൂപീകരിക്കുന്നതിനുള്ള സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നതും മികച്ച മാറ്റമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊറോണ മഹാമാരിയുടെ സമയത്ത് അണുബാധ തടയുന്നതിനെക്കുറിച്ചും പൊതുവായ അവബോധം സൃഷ്ടിക്കുന്നതിനും, മാസ്‌കുകളും സാനിറ്റൈസറുകൾ എന്നിവ നിർമ്മിക്കുന്നതിനും സ്ത്രീകൾ പ്രധാന പങ്കുവഹിച്ചിരുന്നു.

ഇന്ത്യയിലെ എസ്ടിഇഎം ബിരുദധാരികളിൽ ഏകദേശം 43 ശതമാനം സ്ത്രീകളാണ്. അതായത് സയൻസ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയിൽ സ്ത്രീകൾ അവരുടെ മികവ് തെളിയിച്ചു കഴിഞ്ഞു. ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരിൽ നാലിലൊന്ന് സ്ത്രീകളാണ്. ചന്ദ്രയാൻ, ഗഗൻയാൻ, മിഷൻ ചൊവ്വ തുടങ്ങിയ നമ്മുടെ മുൻനിര പരിപാടികളുടെ വിജയത്തിന് പിന്നിൽ വനിതാ ശാസ്ത്രജ്ഞരുടെ കഴിവും കഠിനാധ്വാനവുമുണ്ട്. ഇന്ന് ഇന്ത്യയിൽ പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നത്. സിവിൽ ഏവിയേഷനിൽ ഏറ്റവും ഉയർന്ന ശതമാനവും വനിതാ പൈലറ്റുമാരാണ്. ഇന്ത്യൻ വ്യോമസേനയിലെ വനിതാ പൈലറ്റുമാരാണ് ഇപ്പോൾ യുദ്ധവിമാനങ്ങൾ പറത്തുന്നത്. നമ്മുടെ എല്ലാ സായുധ സേനകളിലും ഓപ്പറേഷൻ റോളുകളിലും പോരാട്ട വേദികളിലും വനിതാ ഓഫീസർമാരെ വിന്യസിക്കുന്നുണ്ട്.

കേന്ദ്ര വനിതാ ശിശുവികസന മന്ത്രി സ്മൃതി ഇറാനിയുടെ അദ്ധ്യക്ഷതയിൽ ജി20 ഇന്ത്യൻ പ്രസിഡൻസിക്ക് കീഴിലുള്ള സ്ത്രീ ശാക്തീകരണം സംബന്ധിച്ച മന്ത്രിതല യോഗം ബുധനാഴ്ചയാണ് ഗാന്ധിനഗറിൽ ആരംഭിച്ചത്. വെള്ളിയാഴ്ച ഇത് സമാപിക്കും.

Tags: Narendra Modiprime ministerwomen empowerment
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies