കാൻബെറ: ഓസ്ട്രേലിയയിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. പത്തനംതിട്ട സ്വദേശി ജെഫിൻ ജോൺ (23) ആണ് മരിച്ചത്. മെൽബൺ- സിഡ്നി ഹൈവേയിൽ ഗൺഡഗായിക്കടുത്ത് കൂള എന്ന സ്ഥലത്താണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം.
ജെഫിൻ ഓടിച്ചിരുന്ന കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ജെഫിൻ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. വർഷങ്ങളായി ജെഫിനും കുടുംബവും മെൽബണിലെ അഡലൈഡിലാണ് താമസിച്ചിരുന്നത്. ന്യൂ സൗത്ത് വെയ്ൽസ് വാഗവാഗയിലെ ചാൾസ് സ്റ്റട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയാണ് ജെഫിൻ.
Comments