തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുടക്കം വലകുലുക്കിയത് ചിരവൈരികള്‍, പിന്നെ നടന്നത് ഇന്ത്യയുടെ താണ്ഡവം, പാകിസ്താനെ ചാരമാക്കിയ ഇന്ത്യയെ സെമിയില്‍ കാത്തിരിക്കുന്നത് ജപ്പാന്‍; പുറത്തായ പാക് നെഞ്ചില്‍ തറച്ചത് എണ്ണം പറഞ്ഞ നാല് ഗോളുകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2023, 07:18 am IST
FacebookTwitterWhatsAppTelegram

മത്സരം തുടങ്ങി 95-ാം നിമിഷത്തിലേക്ക് കടന്നതോടെ മേജര്‍ രാധാകൃഷ്ണന്‍ സ്‌റ്റേഡിയത്തിലെ ഇന്ത്യന്‍ ആരാധകര്‍ ഞെട്ടി. അപ്പോഴേക്കും പാകിസ്താന്റെ ആഘോഷങ്ങള്‍ തുടങ്ങിയിരുന്നു. ആരാധകര്‍ തലയില്‍ കൈവച്ച് ആ കൂറ്റന്‍ സ്‌ക്രീനിലെ ഗോളിന്റെ വീഡിയോ റിവ്യു കണ്ടതോടെ ഞെട്ടല്‍ ആശ്വാസത്തിനും ആഘോഷത്തിനും വഴിമാറിയിരുന്നു.

ഹന്നാന്‍ ഷാഹിദിന്റെ ഗോള്‍ അനുവദിക്കപ്പെട്ടില്ല. അത് ഇന്ത്യന്‍ താരങ്ങള്‍ക്കൊരു ഊര്‍ജം പകര്‍ന്നു. അതിന് ശേഷമുള്ള 12 മിനിട്ടില്‍ ഇരു ടീമുകളും മികച്ച് നിന്നു. ഗോള്‍ മുഖങ്ങള്‍ വീറോടെ പ്രതിരോധിച്ച് കോട്ട കെട്ടിയതോടെ ഗോളുകള്‍ അകന്നു നിന്നു. എന്നാല്‍
ആദ്യ ക്വാര്‍ട്ടറിന്റെ അവസാന മിനിട്ടുല്‍ ഇന്ത്യയ്‌ക്ക് ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ വരെയായിരുന്നു പാകിസ്താന്റെ പ്രതിരോധം.

ഞൊടിയിടയില്‍ അത് വലയിലാക്കി 15-ാം മിനിട്ടില്‍ ഇന്ത്യയ്‌ക്ക് ആഘാഷിക്കാനുള്ള വക നായകന്‍ ഹര്‍മന്‍ പ്രീത് സിംഗ് നല്‍കി.ഗോള്‍ കീപ്പര്‍ അക്മല്‍ ഹുസൈന് ഹര്‍മന്റെ
ഷോട്ടിന് മറുപടി ഉണ്ടായിരുന്നില്ല.23-ാം മിനിട്ടിലും ക്യാപ്റ്റന്‍ അവതരിച്ചതോടെ ഇന്ത്യയുടെ ലീഡ് രണ്ടായി.

പിന്നീട് ജുഗ് രാജ് സിംഗിന്റെ അവസരമായിരുന്നു. ഷോര്‍ട്ട് കോര്‍ണര്‍സ ഉഗ്രനൊരു ഫ്‌ളിക്കിലൂടെ പാകിസ്താന്‍ വലയിലേക്ക് കോരിയിട്ട് ഗോള്‍ നില 3-0 മാക്കി.മന്‍ദീപ് തളികയില്‍ വച്ച് നല്‍കിയ ഒരു പാസില്‍ ആകാശ് ദീപിന്റെ ഒരു ചെറിയ ടച്ച് മാത്രം മതിയായിരുന്നു ഇന്ത്യയുടെ നാലാം ഗോളിന്. മത്സരത്തിലെ അവസാന വിസില്‍ മുഴങ്ങുന്നതിന് നിമിഷങ്ങള്‍ക്ക് മുന്‍പായിരുന്നു പാകിസ്താന്റെ പെട്ടിയില്‍ അവസാന ആണികൂടി ഇന്ത്യ അടിച്ചുകയറ്റിയത്. ഇതോടെ മുന്‍ ചാമ്പ്യന്മാരായ പാകിസ്താന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.

ഗ്രൂപ്പിലെ ആദ്യസ്ഥാനക്കാരായ ഇന്ത്യ നാലാം സ്ഥാനക്കാരയ ജപ്പാനെ സെമിയില്‍ നേരിടും. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുടീമുകളും ഏറ്റമുട്ടിയപ്പോള്‍ സമനിലയില്‍ പിരിയുകയായിരുന്നു. മറ്റൊരു സെമിയില്‍ ദക്ഷിണകൊറിയ മലേഷ്യയെ നേരിടും.വെള്ളിയാഴ്ച സെമിയും ശനിയാഴ്ച ഫൈനലും നടക്കും.

 

 

Tags: Pakisthanasianchampionshockey2023trophyIndia
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies