യുവതാരങ്ങൾ ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങുന്ന അയർലൻഡ് പരമ്പരയുടെ മത്സരങ്ങൾക്കുളള ടിക്കറ്റുകൾ വിറ്റ് തീർന്നു. സഞ്ജുവിനെ കണ്ടതോടെയാണ് ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് തീർന്നത്. ജൂലൈ 29 ന് സഞ്ജുവിനെ വച്ചുളള പോസ്റ്റർ ക്രിക്കറ്റ് അയർലൻഡ് പങ്കുവച്ചതോടെയാണ് സ്‌റ്റേഡിയത്തിലേക്ക് ആരാധകർ എത്തുമെന്ന് ഉറപ്പായത്.
🎟️ TICKETS AND HOSPITALITY
Don’t miss out:
➡️ General admission tickets on 20 and 23 August
➡️ Hospitality packages on 18, 20 and 23 AugustBuy now: https://t.co/r5l3ODnEpp #BackingGreen ☘️🏏 pic.twitter.com/VBrmAt7Rp0
— Cricket Ireland (@cricketireland) July 28, 2023
“>
സഥിരതയാർന്ന പ്രകടനം കാഴ്ചവെയ്‌ക്കാൻ സഞ്ജുവിന് കഴിഞ്ഞില്ലെങ്കിലും സഞ്ജു ടീമിലുണ്ടെങ്കിൽ ആരാധകർ കളിക്കാണാനെത്തും. മലയാളികൾ ഏറെയുളള ഇടമാണ് അയർലൻഡ്. ടീമിൽ സഞ്ജു ഇടംപിടിച്ചതിനാൽ ഇവരെല്ലാം കളികാണാൻ എത്തുമെന്നും ഉറപ്പാണ്. കഴിഞ്ഞ തവണ നടന്ന ഇന്ത്യ അയർലൻഡ് മത്സരം കാണാനും സഞ്ജു കാരണം ആരാധകർ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയിരുന്നു.
വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് ശേഷം ടീം ഇന്ത്യയ്‌ക്ക് അയർലൻഡിനെതിരായ മൂന്ന് ടി ട്വന്റി പരമ്പരയാണുളളത്. ഓഗസ്റ്റ് 18,20,23 തിയതികളിൽ നടക്കുന്ന പരമ്പരയിൽ ജസ്പ്രീത് ബുംമ്രയാണ് ഇന്ത്യയെ നയിക്കുക.
Comments